+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ക്‌ഷ​ൻ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു

കാ​ഞ്ഞ​ങ്ങാ​ട്: കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലെ കൊ​വ്വ​ൽ ആ​വി​ക്ക​ര ഫൂ​ട്ട് ഓ​വ​ർബ്രി​ഡ്ജ് ആ​ക്‌ഷ​ൻ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. ആ​വി​ക്ക​ര ഭാ​ഗ​ത്തു നി​ന്നും കാ​ഞ്ഞ​ങ്ങാ​ട്ടേയ്ക്കു​ള്ള വ​ഴി​യി​ൽ റെ​യ
ആ​ക്‌ഷ​ൻ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു
കാ​ഞ്ഞ​ങ്ങാ​ട്: കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലെ കൊ​വ്വ​ൽ ആ​വി​ക്ക​ര ഫൂ​ട്ട് ഓ​വ​ർബ്രി​ഡ്ജ് ആ​ക്‌ഷ​ൻ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. ആ​വി​ക്ക​ര ഭാ​ഗ​ത്തു നി​ന്നും കാ​ഞ്ഞ​ങ്ങാ​ട്ടേയ്ക്കു​ള്ള വ​ഴി​യി​ൽ റെ​യി​ൽ​പ്പാ​ത ക​ട​ക്കാ​ൻ ഫൂ​ട്ട്ഓ​വ​ർ ബ്രി​ഡ്ജു വേ​ണ​മെ​ന്ന​തു പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ദീ​ർ​ഘ​നാ​ള​ത്തെ ആ​വ​ശ്യ​മാ​ണ്.
കു​ട്ടി​ക​ള​ട​ക്കം നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ദി​വ​സ​വും റെ​യി​ൽപ്പാ​ത മു​റി​ച്ചു ക​ട​ന്നാ​ണ് കാ​ഞ്ഞ​ങ്ങാ​ട് ഭാ​ഗ​ത്തേ​ക്കും തി​രി​ച്ചും യാ​ത്ര ചെ​യ്യു​ന്ന​ത്.​ അ​പ​ക​ട സാ​ധ്യ​ത ഏ​റെ​യു​ള്ള പ്ര​ദേ​ശ​മാ​ണി​ത്.
കൂ​ടാ​തെ ച​ര​ക്കു വാ​ഹ​ന​ങ്ങ​ൾ ഈ ​പാ​ത​യി​ൽ നി​ർ​ത്തി​യി​ടു​ന്ന​തി​നാ​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം റെ​യി​ൽ മു​റി​ച്ചു ക​ട​ക്കാ​ൻ കാ​ത്തു നി​ൽ​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണു നാ​ട്ടു​കാ​ർ. നി​ര​ന്ത​ര​മാ​യ ആ​വ​ശ്യം ക​ണ​ക്കി​ലെ​ടു​ത്താ​ണു ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ നാ​ട്ടു​കാ​ർ ആ​ക്‌ഷ​ൻ ക​മ്മി​റ്റി​ക്കു രൂ​പം കൊ​ടു​ത്ത​ത്.
ര​ണ്ടു കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തിച്ചെല​വു ക​ണ​ക്കാ​ക്കു​ന്ന​ത്. ഇ​തി​നാ​യി ന​ഗ​ര​സ​ഭ​യു​ടെ പ്ര​ഥ​മ ബ​ജ​റ്റി​ൽ 50 ല​ക്ഷം രൂ​പ നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്. ബാ​ക്കി തു​ക ആ​ക്‌ഷൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വ​രൂ​പി​ച്ച് പ്രോജ​ക്ട് ത​യാ​റാ​ക്കി റെ​യി​ൽ​വേ​യ്ക്കു സ​മ​ർ​പ്പി​ക്കും.
ആ​ക്‌ഷ​ൻ ക​മ്മി​റ്റി രൂ​പീ​ക​ണ യോ​ഗം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ വി.​വി. ര​മേ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൗ​ണ്‍​സി​ല​ർ എം.​നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ എ​ൽ. സു​ലൈ​ഖ, സ്റ്റാ​ന്‍ഡിം​ഗ് ക​മ്മിറ്റി ചെ​യ​ർ​മാ​ന്മാ​രാ​യ എ​ൻ.​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, മ​ഹ​മൂ​ദ് മു​റി​യ​നാ​വി, ഖ​ദീ​ജ ഹ​മീ​ദ്, രാ​ഷ്ട്രീ​യ​പാ​ർ​ട്ടി നേ​താ​ക്ക​ളാ​യ പി.നാ​രാ​യ​ണ​ൻ, കെ.​കെ.വ​ത്സ​ല​ൻ, ടി.​ഹം​സ, കെ.​പി.മോ​ഹ​ന​ൻ, പി.​എ.മു​ഹ​മ്മ​ദ് ഹാ​ജി, കെ.​നാ​രാ​യ​ണ​ൻ, എ​ച്ച്.​ശി​വ​ദ​ത്ത്, കെ.​ഭാ​സ്ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ സ​വി​ത​കു​മാ​രി സ്വാ​ഗ​തം പ​റ​ഞ്ഞു. ആ​ക്‌ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യി വി.​വി.​ര​മേ​ശ​നേയും ക​ണ്‍​വീ​ന​ർ​മാ​രാ​യി സ​വി​തകു​മാ​രി, എ.​നാ​രാ​യ​ണ​ൻ, എ​ച്ച്.​റം​ഷീ​ദ്, ഖ​ദീ​ജ ഹ​മീ​ദ്, ട്ര​ഷ​റ​റാ​യി കെ.​ഭാ​സ്ക​ര​നേ​യും തെ​ര​ഞ്ഞെ​ടു​ത്തു.