തൃക്കരിപ്പൂർ: പെന്റ് ഇന്റർനാഷണലും ഹിറ്റാച്ചി തൃക്കരിപ്പൂരും സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാന സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് ഇന്നു തൃക്കരിപ്പൂരിൽ തുടക്കമാകും. തൃക്കരിപ്പൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഫ്ളഡ്ലിറ്റ് മിനി സ്റ്റേഡിയത്തിൽ എം.രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീർ, ഇന്ത്യൻ ഫുട്ബോളർമാരായ എം.സുരേഷ്, എം.മുഹമ്മദ് റാഫി തുടങ്ങിയവരും പങ്കെടുക്കും. കേരളത്തിലെ പ്രമുഖ ക്ലബുകളായ ഫിഫ മഞ്ചേരി, ടൗണ്‍ ടീം അരീക്കോട്, സൂപ്പർ സ്റ്റുഡിയോ മലപ്പുറം, ബ്ലാക്ക് ആൻഡ് വൈറ്റ് കോഴിക്കോട്, പെന്റ് ഇന്റർനാഷണൽ ഹിറ്റാച്ചി എഫ്സി തൃക്കരിപ്പൂർ, ഷൂട്ടേർസ് പടന്ന, എംആർസി എഫ്സി എടാട്ടുമ്മൽ, മെട്ടമ്മൽ ബ്രദേഴ്സ്, ഗ്രീൻ ചാലഞ്ചേഴ്സ് മാവിലാ കടപ്പുറം, നാഷണൽ എഫ്സി കോട്ടപ്പുറം, ഗ്രീൻ സ്റ്റാർ കാടങ്കോട് തുടങ്ങിയ 20 പ്രമുഖ ക്ലബുകൾ ടൂർണമെന്റിൽ മാറ്റുരയ്ക്കും. രാത്രി എട്ടിനാണ് മത്സരം തുടങ്ങുന്നത്.