കാസർഗോഡ്: കർണാടകയിൽ നിന്ന് കേരളത്തിലേയ്ക്കു വൻതോതിൽ അനധികൃത മണൽകടത്ത് തുടരുന്നു. കാസർഗോഡ് പോലീസ് നടത്തിയ പരിശോധനയിൽ അഞ്ചു ടോറസ് വണ്ടികൾ പിടികൂടി. ഇതിൽ ഒരെണ്ണം കൂഡ്ലുവിനു സമീപം ഒഴിഞ്ഞ പറന്പിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
എരിയാലിൽ വച്ച് രണ്ടെണ്ണവും ചൗക്കി, കറന്തക്കാട് എന്നിവിടങ്ങളിൽ വച്ച് ഓരോ ടോറസ് വണ്ടികളുമാണ് പിടികൂടിയത്. കൊല്ലം ചാത്തന്നൂർ നെടുങ്ങാട് സ്വദേശി ബി.രാജേന്ദ്രനെ(60)യാണ് അറസ്റ്റ് ചെയ്തത്. മറ്റുള്ളവർ പോലിസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. കർണാടകയിൽ നിന്ന് ദിവസേന 100 കണക്കിനു വാഹനങ്ങളിലാണ് അനധികൃതമായി മണൽ കടത്തുന്നത്.