തൃക്കരിപ്പൂർ: റോട്ടറി ക്ലബിന്റെ സ്വപ്നക്കൂടാരം പദ്ധതിയിലെ നാലാമതു വീടിന്റെ താക്കോൽ കൈമാറി. സർക്കാർ ധനസഹായത്തോടെ വീടു പൂർത്തിയാക്കാൻ കഴിയാതെ വന്നതോടെ റോട്ടറിയുടെ ’സ്വപ്നക്കൂടാരം’ പദ്ധതിയിയിൽ താലിച്ചാലത്തെ പി.കെ. ആയിസുമ്മയ്ക്കാണു വീട് പൂർത്തിയാക്കി കൈമാറിയത്.
തലിച്ചാലത്ത് നടന്ന ചടങ്ങിൽ റോട്ടറി ഇന്റർനാഷണലിന്റെ യുഎസ് പ്രതിനിധിയും ഹോസ്റ്റണ് മുൻ ഡിസ്ട്രിക്ട് ഗവർണറുമായ സണ്ണി ശർമ താക്കോൽ കൈമാറി.
ദരിദ്രരായ കുടുംബങ്ങളെ കണ്ടെത്തി വീടൊരുക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ അർഹരായി കണ്ടെത്തിയ ആറു നിർധന കുടുംബങ്ങൾക്കാണു വീട് പൂർത്തിയാക്കി റോട്ടറി ക്ലബ് സാമൂഹ്യ പ്രതിബദ്ധത കാണിച്ചത്. ക്ലബ് പ്രസിഡന്റ് സി.എച്ച്. അബ്ദുൾ റഹീം അധ്യക്ഷത വഹിച്ചു. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ.ജയപ്രകാശ് ഉപാധ്യായ മുഖ്യാതിഥി ആയിരുന്നു.
അസി.ഗവർണർ ഡോ. പി.കെ. ജയകൃഷ്ണൻ, മുൻ ഡിസ്ട്രിക്ട് ഗവർണർ വി.ജി.നായനാർ, പദ്ധതി കോ-ഓർഡിനേറ്റർ കെ.കെ.രാജേന്ദ്രൻ, സെക്രട്ടറി കെ.വി.ഗണേശൻ, ഗ്രാമപഞ്ചായത്തംഗം എം.വി.അനിത എന്നിവർ പ്രസംഗിച്ചു.