ഇന്ദ്രൻസ് നായകനാകുന്ന മൊഹബത്തിൻ കുഞ്ഞബ്ദുള്ള റിലീസിനൊരുങ്ങുന്നു. ചിത്രം ഓഗസ്റ്റ് 15ന് തീയറ്ററുകളിലെത്തും. ഷാനു സമദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
തിരുവനന്തപുരത്തു നിന്നും മുംബൈയിലേക്ക് നാട് വിട്ട് പോകുന്നയാൾ തന്റെ ബാല്യകാല സഖിയെ തേടി തിരികെ നാട്ടിലേക്ക് വരുന്നതാണ് സിനിമയുടെ ഇതിവൃത്തം. ബാലു വർഗീസ്, രണ്‍ജി പണിക്കർ, പ്രേംകുമാർ, ലാൽ ജോസ് എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മൊഹബത്തിൻ കുഞ്ഞബ്ദുള്ള എത്തുന്നു
06:15 PM Aug 12, 2019 | Deepika.com