അങ്കമാലി: പാദുവായിൽ നിന്നെത്തിച്ച വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പിനു സുബോധന പാസ്റ്ററൽ സെന്ററിൽ നാളെ സ്വീകരണം നൽകും. വൈകുന്നേരം 5.30ന് പ്രത്യേക വാഹനത്തിൽ എത്തിക്കുന്ന തിരുശേഷിപ്പ് 6.30 വരെ ദേവാലയത്തിൽ ജനങ്ങൾക്കു പ്രാർഥനയ്ക്കും പൊതുവണക്കത്തിനുമായി വയ്ക്കും. തിരുശേഷിപ്പ് നേരിട്ടു കാണാനും ചുംബിക്കാനും അവസരമുണ്ടാകും. പ്രത്യേക പ്രാർഥനാശുശ്രൂഷകളും ഉണ്ടാകും. വിവരങ്ങൾക്ക് 9400032982 എന്ന നന്പറിൽ വിളിക്കണം.