+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്‍റ​ർ കോ​ള​ജി​യ​റ്റ് ഹോ​ക്കി ച്യാ​ന്പ്യ​ൻ​ഷി​പ്പി​നു നാളെ ​തു​ട​ക്കം

ആ​ലു​വ: 24മ​ത് യു​സി കോ​ള​ജ് സൗ​ത്ത് സോ​ണ്‍ ഇ​ന്‍റ​ർ കോ​ള​ജി​യ​റ്റ് ഹോ​ക്കി ച്യാന്പ്യ​ൻ​ഷി​പ്പി​നു നാളെ ​തു​ട​ക്ക​മാ​ക്കും. എ​ൻ​സി​സി 22 (കെ) ​ബി​എ​ൻ ഏ​ലൂ​ർ ക​മാ​ൻ​ഡിം​ഗ് ഓ​ഫീ​സ​ർ ല​ഫ്. കേ​ണ​ൽ പി
ഇ​ന്‍റ​ർ കോ​ള​ജി​യ​റ്റ് ഹോ​ക്കി  ച്യാ​ന്പ്യ​ൻ​ഷി​പ്പി​നു നാളെ ​തു​ട​ക്കം
ആ​ലു​വ: 24-മ​ത് യു​സി കോ​ള​ജ് സൗ​ത്ത് സോ​ണ്‍ ഇ​ന്‍റ​ർ കോ​ള​ജി​യ​റ്റ് ഹോ​ക്കി ച്യാന്പ്യ​ൻ​ഷി​പ്പി​നു നാളെ ​തു​ട​ക്ക​മാ​ക്കും. എ​ൻ​സി​സി 22 (കെ) ​ബി​എ​ൻ ഏ​ലൂ​ർ ക​മാ​ൻ​ഡിം​ഗ് ഓ​ഫീ​സ​ർ ല​ഫ്. കേ​ണ​ൽ പി. ​നാ​രാ​യ​ണ രാ​ജ് ച്യാന്പ്യൻ​ഷി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ഏ​ട്ടു ടീ​മു​ക​ളും വ​നി​ത വി​ഭാ​ഗ​ത്തി​ൽ മൂ​ന്ന് ടീ​മു​ക​ളും പ​ങ്കെ​ടു​ക്കും. നോ​ക്കൗ​ട്ട് രീ​തി​യി​ലാ​ണു മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. പു​രു​ഷ വി​ഭാ​ഗം വി​ജ​യി​ക​ൾ​ക്ക് എ.​കെ. ബേ​ബി മെ​മ്മോ​റി​യ​ൽ ട്രോ​ഫി​യും വ​നി​ത വി​ഭാ​ഗ​ത്തി​ൽ വ​ലി​യ​മ്മ​ണേ​ൽ ഏ​വ​റോ​ളിം​ഗ് ട്രോ​ഫി​യും സ​മ്മാ​നി​ക്കും. മൂ​ന്ന് ദി​വ​സ​ങ്ങ​ളാ​യി ന​ട​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റ് 17 ന് ​സ​മാ​പി​ക്കും. ദേ​ശീ​യ കാ​യി​ക​താ​രം വി.​വി. ഗീ​ഷ് കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.