കാലടി: കാലടി ഫാർമേഴ്സ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കാരുണ്യസ്പർശം പദ്ധതിയിൽ ഉൾപ്പെടുത്തി മരണപ്പെട്ടവർ, മാരകരോഗം ബാധിച്ചവർ, കിടപ്പുരോഗികൾ എന്നിവർക്കു പലിശയളവ് നൽകും. ഇളവുകൾ 15 ന് രാവിലെ പത്തുമുതൽ ബാങ്കിൽ നടക്കുന്ന അദാലത്തിലാണ് തീർപ്പാക്കി നല്കുന്നതെന്ന് പ്രസിഡന്റ് എം.കെ. കുഞ്ചു, എം.ഡി. ഇൻചാർജ് കല ജയമോഹനൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
കൂടാതെ നവകേരളീയം കുടിശിക നിവാരണം പദ്ധതിയിൽ ഡിസംബർ 31 വരെ കുടിശികയായിട്ടുള്ള വായ്പകൾക്കു പ്രത്യേക ഇളവുകൾ നൽകും. മുഴുവൻ വായ്പ തുകയും അടയ്ക്കുന്നവർക്കു പലിശയും പിഴപലിശയും ഒഴിവാക്കി നൽകും. പത്രസമ്മേളനത്തിൽ ബോർഡംഗങ്ങളായ എം.ടി. വർഗീസ്, മാത്യുസ് കോലഞ്ചേരി, ഡി. മാങ്കായിൽ, പി.എൻ.അനിൽകുമാർ, ടി.വി. ആന്റു, എം.ഇ. മജീദ്, വി.കെ. കുമാരൻ ബേബി പൗലോസ്, വൃന്ദ സജി, ഷലീല ഗോപി എന്നിവരും പങ്കെടുത്തു.