ആലുവ: ആലുവ നഗരത്തിൽ സ്വകാര്യ ബസുകൾക്ക് ഏർപ്പെടുത്തിയ ട്രാഫിക് പരിഷ്കരണത്തിനെതിരേ വിവിധ പഞ്ചായത്തുകളിലെ യുഡിഎഫ് ജനപ്രതിനിധികൾ സത്യഗ്രഹം നടത്തി. ആലുവ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ നടന്ന സത്യഗ്രഹം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൾ മുത്തലിബ് ഉദ്ഘാടനം ചെയ്തു.
കാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് എം.പി. ലോനപ്പൻ അധ്യക്ഷത വഹിച്ചു. ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡന്റ് അൽഫോണ്‍സ വർഗീസ്, വിവിധ പഞ്ചായത്ത് ജനപ്രതിനിധികളായ പി.എൻ . ഉണ്ണികൃഷ്ണൻ, വി.കെ. ഷാനവാസ്, എ.എം. അലി, കൊച്ചുറാണി, കെ.സി. മാർട്ടിൻ, ടി.ടി. ടെറ്റസ്, കെ.എ. ഷുഹൈബ്, യുഡിഎഫ് നേതാക്കളായ വി.വി. സെബാസ്റ്റ്യൻ, ലിന്റോ പി. അന്റു, ടി.ടി. ജയൻ, സി.കെ. ബീരാൻ എന്നിവർ പ്രസംഗിച്ചു. ആലങ്ങാട്, കടുങ്ങല്ലൂർ, വരാപ്പുഴ, ഏലൂർ, ശ്രീമൂലനഗരം, കാഞ്ഞൂർ എന്നിവിടങ്ങളിലെ യുഡിഎഫ് ജനപ്രതിനിധികളാണു സത്യാഗ്രഹം നടത്തിയത്.