ആലുവ: കടത്തുകടവ് റസിഡന്റ്സ് അസോസിയേഷൻ വനിത വിഭാഗം ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ അസോസിയേഷൻ കുടുംബങ്ങൾക്കായി കറൻസി രഹിത പണമിടപാടിനെ കുറിച്ച് ബോധവത്ക്കരണ ക്ലാസ് നടത്തി. നഗരസഭ വൈസ് ചെയർപേഴ്സണ്‍ സി. ഓമന ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് പി.എ. അബ്ദുൾ ഹമീദ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലർ എം.ടി. ജേക്കബ്, വനിത വിഭാഗം പ്രസിഡന്റ് ബി. ഇക്കാവു അമ്മ, അസോ. സെക്രട്ടറി സി.ബി. നായർ, കെ.പി. രാജീവൻ, ജാസ്മ സാദ്ധീഖ്, മുംതാസ് മൂസ എന്നിവർ പ്രസംഗിച്ചു. ഫെഡറൽ ബാങ്ക് അസി. ജനറൽ മാനേജർ പി.വി. ജിതേഷ് ക്ലാസ് നയിച്ചു.