+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്നു

പി​റ​വം: ക​ടു​ത്തു​രു​ത്തി​പെ​രു​വം​മു​ഴി ഹൈ​വേ​യി​ൽ പി​റ​വം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു സ​മീ​പം കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി​യ​ത് റോ​ഡി​ൽ അ​പ​ക​ട​ക്കെ​ണി​യൊ​രു​ക്കു​ന്നു. ഒ​ന്ന​ര മാ​സം മു
ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്നു
പി​റ​വം: ക​ടു​ത്തു​രു​ത്തി-​പെ​രു​വം​മു​ഴി ഹൈ​വേ​യി​ൽ പി​റ​വം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു സ​മീ​പം കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി​യ​ത് റോ​ഡി​ൽ അ​പ​ക​ട​ക്കെ​ണി​യൊ​രു​ക്കു​ന്നു. ഒ​ന്ന​ര മാ​സം മു​ന്പാ​ണ് പൈ​പ്പ് പൊ​ട്ടി​യ​ത്. റോ​ഡി​ലൂ​ടെ വെ​ള്ള​മൊ​ഴു​കി ഉ​ണ്ടാ​യ പാ​യ​ലി​ന്‍റെ വ​ഴു​ക്ക​ലി​ൽ തെ​ന്നി​യാ​ണ് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്. ‌
ക​ടു​ത്തു​രു​ത്തി​ക്ക് പോ​കു​ന്ന വ​ഴി സ്കൂ​ൾ ക​ഴി​ഞ്ഞു​ള്ള വ​ള​വി​ലാ​ണ് റോ​ഡി​ന്‍റെ ന​ടു​ക്ക് പൈ​പ്പ് പൊ​ട്ടി​യി​രി​ക്കു​ന്ന​ത്. ഇ​വി​ടെ റോ​ഡ് ത​ക​രു​ന്ന​ത് പ​തി​വാ​യ​തി​നാ​ൽ സി​മ​ന്‍റ് ഇ​ഷ്ടി​ക​യാ​ണ് ടാ​റിം​ഗി​ന് പ​ക​ര​മാ​യി ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ഷ്ടി​ക​യു​ടെ അ​ടി​ഭാ​ഗ​ത്താ​ണ് പൈ​പ്പ് പൊ​ട്ടി​യി​രി​ക്കു​ന്ന​ത്. മു​ള​ക്കു​ള​ത്തേ​ക്ക് വെ​ള്ളം പൊ​കു​ന്ന പൈ​പ്പി​നാ​ണ് കാ​ല​പ്പ​ഴ​ക്കം മൂ​ലം ത​ക​രാ​ർ സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. എ​പ്പോ​ഴും വെ​ള്ളം ഒ​ഴു​കു​ന്ന​തി​നാ​ൽ റോ​ഡി​ൽ വ​ഴു​ക്ക​ൽ കൂ​ടു​ത​ലാ​ണ്.
ഇ​തു സം​ബ​ന്ധി​ച്ച് നാ​ട്ടൂ​കാ​ർ നി​ര​വ​ധി ത​വ​ണ പി​റ​വം വാ​ട്ട​ർ അ​ഥോ​റി​റ്റി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ള്ള​താ​ണ്. എ​ന്നാ​ൽ റോ​ഡ് പൊ​ളി​ക്കാ​ൻ പൊ​തു​മ​ര​മാ​ത്ത് വ​കു​പ്പ് സ​മ്മ​തി​ക്കു​ന്നി​ല്ലെ​ന്നു പ​റ​ഞ്ഞ് ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്നു​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. വേ​ന​ൽ ക​ടു​ത്ത​തോ​ടെ കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യി​രി​ക്കെ​യാ​ണ് ജ​ലം പാ​ഴാ​ക്കി​കൊ​ണ്ടി​രി​ക്കു​ന്ന​ത്. പി​റ​വം ടൗ​ണി​ൽ പ​ല ഭാ​ഗ​ത്തും പൈ​പ്പ് പൊ​ട്ടി വെ​ള്ളം പാ​ഴാ​കു​ന്നു​ണ്ട്.