മൂവാറ്റുപുഴ: വെട്ടിക്കുറച്ച റേഷൻ വിഹിതം പുനസ്ഥാപിക്കുക, കേരളത്തിന്റെ പൊതുവിതരണ സന്പ്രദായം തകർക്കാനുള്ള കേന്ദ്ര ഭരണകൂട നീക്കം ചെറുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൽഡിഎഫിന്റെ നേതൃത്വത്തിൽ 18 ന് രാജ്ഭവനിലേക്ക് മാർച്ച് നടത്തും. മാർച്ചിന് മുന്നോടിയായി എൽഡിഎഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ എംഎൽഎ ബാബു പോൾ ക്യാപ്റ്റനായും യു.ആർ.ബാബു വൈസ് ക്യാപ്റ്റനായും കെ.പി.രാമചന്ദ്രൻ ഡയറക്ടറായും നയിക്കുന്ന പ്രചാരണ ജാഥ പൈങ്ങോട്ടൂരിൽ ആരംഭിച്ചു. പൊതുസമ്മേളനം സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം ജോണ് ഫെർണാണ്ടസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റൻ ബാബു പോളിനെ ഹാരമണിയിച്ച് അനിൽ കാഞ്ഞിലി ജാഥ ഉദ്ഘാടനം ചെയ്തു. മേജോ ജോർജ് അധ്യക്ഷനായി. ജാഥ ഇന്നു രാവിലെ ഒന്പതിന് പോത്താനിക്കാട് നിന്നു പര്യടനം ആരംഭിക്കും.