കൊടുങ്ങല്ലൂർ: എഴുത്ത് ആത്മപ്രകാശനമായും കാലത്തോടുള്ള സംവേദനമായും കരുതിയ സാഹിത്യകാരനായിരുന്നു ഐ.ആർ.കൃഷ്ണൻ മേത്തലയെന്ന് അഡ്വ. വി.ആർ.സുനിൽകുമാർ എംഎൽഎ പറഞ്ഞു. ഐ.ആർ.കൃഷ്ണൻ മേത്തലയുടെ ഒന്നാം ചരമവാർഷികദിനത്തിൽ നൽകുന്ന സാഹിത്യപുരസ്കാരം "ഒഴിഞ്ഞുപോകാത്ത പൂച്ച’ എന്ന കഥാസമാഹാരത്തിന്റെ രചയിതാവ് ജോസഫ് പനക്കലിന് നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൂയപ്പിള്ളി തങ്കപ്പൻ അധ്യക്ഷത വഹിച്ചു. ജസ്റ്റീസ് കെ.സുകുമാരൻ അവാർഡ് സമർപ്പിച്ചു. ഐ.ആർ.കൃഷ്ണൻമാസ്റ്ററുടെ പുതിയ രണ്ടു കൃതികൾ മുനിസിപ്പൽ ചെയർമാൻ സി.സി.വിപിൻ ചന്ദ്രൻ പ്രകാശനം ചെയ്തു. ടി.കെ.ഗംഗാധരൻ സ്വാഗതവും സെബാസ്റ്റ്യൻ ഗ്രന്ഥപരിചയവും നടത്തി.
രാജേഷ് നാരായണൻ, ചന്ദ്രശേഖരൻ, മുരളീധരൻ ആനാപ്പുഴ, ഐ.കെ.ഷാം എന്നിവർ പ്രസംഗിച്ചു.