aചാലക്കുടി: ജില്ലാ കേരള ആർട്ടിസാൻസ് അസോസിയേഷൻ വാർഷിക സമ്മേളനം നടത്തി. വി.ആർ. സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കൊടക്കാട്ടിൽ അശോകൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കോഴിവിള രവി മുഖ്യപ്രഭാഷണം നടത്തി.
നഗരസഭ ചെയർപേഴ്സണ് ഉഷ പരമേശ്വരൻ എസ്എസ്എൽസി, പ്ലസ് ടു അവാർഡ് ദാനം നടത്തി. നൈപുണ്യം രാജ്യാന്തര ഫിയസാ മത്സരത്തിൽ ഇലക്ട്രിക്കൽ സെക്്ഷനിൽ ഒന്നാം സ്ഥാനം നേടിയ വിഷ്ണു രാധാകൃഷ്ണന് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ.ആർ.സുമേഷ് പാരിതോഷികം നൽകി. ജില്ലാ സെക്രട്ടറി പി.പി.ബാബു റിപ്പോർട്ടും ഖജാൻജി ടി.എൻ.അശോകൻ കണക്കും അവതരിപ്പിച്ചു. കെ.കെ.രാമകൃഷ്ണൻ, ടി.വി.ഷാജി എന്നിവർ പ്രസംഗിച്ചു.