+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മേ​ലൂ​രി​ലെ കൈ​തോ​ല​പ്പാ​ട​ത്ത് കൊ​യ്ത്തു​ത്സ​വം ഇ​ന്ന്

ചാ​ല​ക്കു​ടി: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ​മൃ​ദ്ധി പാ​ട​ശേ​ഖ​ര​സ​മി​തി കൊ​യ്ത്തു​ത്സ​വം ഇ​ന്നു രാ​വി​ലെ 10ന് ​പ്ര​ശ​സ്ത സി​നി​മാ സം​വി​ധാ​യ​ക​നും ഹോ​ർ​ട്ടി​കോ​ർ​പ്പ് ചെ​യ​ർ​മാ​നു​മാ​യ വി​ന​യ​ൻ ഉ​ദ്ഘാ
മേ​ലൂ​രി​ലെ കൈ​തോ​ല​പ്പാ​ട​ത്ത്  കൊ​യ്ത്തു​ത്സ​വം ഇ​ന്ന്
ചാ​ല​ക്കു​ടി: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ​മൃ​ദ്ധി പാ​ട​ശേ​ഖ​ര​സ​മി​തി കൊ​യ്ത്തു​ത്സ​വം ഇ​ന്നു രാ​വി​ലെ 10ന് ​പ്ര​ശ​സ്ത സി​നി​മാ സം​വി​ധാ​യ​ക​നും ഹോ​ർ​ട്ടി​കോ​ർ​പ്പ് ചെ​യ​ർ​മാ​നു​മാ​യ വി​ന​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
മേ​ലൂ​രി​ലെ കൈ​തോ​ല​പ്പാ​ട​ത്ത് ത​രി​ശി​ട്ടി​രി​ക്കു​ന്ന 40 ഏ​ക്ക​ർ കൃ​ഷി​യി​ട​ത്തി​ൽ സ​മൃ​ദ്ധി പാ​ട​ശേ​ഖ​ര​സ​മി​തി, ത്രി​ത​ല പ​ഞ്ചാ​യ​ത്ത്, കൃ​ഷി​വ​കു​പ്പ് എ​ന്നി​വ​രു​ടെ കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് വി​ള​വെ​ടു​പ്പ് ന​ട​ത്താ​നാ​യ​തെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ.​ഷി​ബു പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ബ്ലോ​ക്ക് ഡി​വി​ഷ​ൻ മെ​ന്പ​ർ വി.​ഡി.​തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഭൂ​മി കൃ​ഷി​യോ​ഗ്യ​മാ​ക്കി​യ​തെ​ന്ന് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 39,50,000 രൂ​പ കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കും 62 ല​ക്ഷം രൂ​പ ജ​ല​സേ​ച​ന​സൗ​ക​ര്യ​ങ്ങ​ൾ​ക്കാ​യും നീ​ക്കി വ​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​തി​ൽ ക​ർ​ഷ​ക ഗ്രൂ​പ്പു​ക​ൾ വ​ഴി നെ​ൽ​കൃ​ഷി വി​ക​സ​ന​ത്തി​ന് ആ​റു ല​ക്ഷം രൂ​പ​യും സ​മ​ഗ്ര പ​ച്ച​ക്ക​റി വി​ക​സ​നം 15,50,000 രൂ​പ​യും പു​രു​ഷ​ഗ​ണ​ങ്ങ​ൾ​ക്ക് പ​ച്ച​ക്ക​റി വി​ക​സ​ന​ത്തി​ന് 5 ല​ക്ഷ​വും വ​നി​ത ഗ്രൂ​പ്പു​ക​ൾ​ക്ക് വാ​ഴ​കൃ​ഷി​ക്ക് 8 ല​ക്ഷ​വും വ​നി​ത ഗ്രൂ​പ്പു​ക​ൾ​ക്ക് കാ​ർ​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് 5 ല​ക്ഷം രൂ​പ​യും നീ​ക്കി​വ​ച്ചി​ട്ടു​ണ്ടെ​ന്നും അ​വ​ർ അ​റി​യി​ച്ചു.
സെ​ക്ര​ട്ട​റി ഒ.​സു​കു​മാ​ര​ൻ മാ​സ്റ്റ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ജു വാ​ഴ​ക്കാ​ല, വി.​ഡി.​തോ​മ​സ്, ജ​യ​രാ​ജ് ആ​റ്റ​പ്പാ​ടം എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.