മലപ്പുറം: ബാല്യവിവാഹത്തിൽ നിന്ന് രക്ഷ നേടുന്നതിനായി സ്കൂൾ യൂണിഫോമിൽ മഞ്ചേരി പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പോലീസ് സഹായം തേടിയ 16 കാരിയുടെ യഥാർഥ ജീവിത കഥ ജില്ലയിലെ സ്കൂളുകളിലേക്ക്. ’പഠിക്കാനാണ് എനിക്കിഷ്ടം തത്ക്കാലം എനിക്ക് കല്യാണം വേണ്ട’ എന്ന അഭ്യർഥനയുമായി നിയമ സംരക്ഷണം തേടാൻ ധൈര്യം കാണിച്ച പെണ്‍കുട്ടിയുടെ കഥയാണ് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ഹ്രസ്വചിത്രമാക്കി അരങ്ങിലെത്തിക്കുന്നത്.
ജില്ലയിലെ മുഴുവൻ ഹൈസ്കൂൾ- ഹയർ സെക്കൻഡറി സ്കൂളുകളിലും 18 മിനുട്ട് ദൈർഘ്യമുള്ള ’പതിനെട്ട്’ എന്ന പേരിലുള്ള ചിത്രം പ്രദർശിപ്പിക്കും.
എട്ട് മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്ക് മുഴുവനായി ചിത്രം പ്രദർശിപ്പിക്കുന്നതിന് കളക്ടർ നിർദേശം നൽകി. ചിത്രത്തിന്റെ പ്രകാശനം കുടംബശ്രീ ഹാളിൽ നടന്ന പരിപാടിയിൽ തദ്ദേശ സ്വയംഭരണ മന്ത്രി ഡോ.കെ.ടി. ജലീൽ നിർവഹിച്ചു. ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റ ഏറ്റുവാങ്ങി. പ്രദർശനോദ്ഘാടനം പി.ഉബൈദുള്ള എംഎൽഎ നിർവഹിച്ചു.ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ചെയർമാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ എ.പി.ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. പരിപാടിയോടനുബന്ധിച്ച് നടന്ന ’ബാല്യ വിവാഹവും പെണ്‍കുട്ടികളുടെ അവകാശങ്ങളും’ സെമിനാറിൽ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിലെ മുഹമ്മദ് ഫസൽ ക്ലാസെടുത്തു.