എടക്കര: നവോദയ വായനശാലയുടെ ഈണം സംഫണിയുടെ വാർഷികാഘോഷം നടൻ ജെയിൻ സിറിയക് ബാബു ഉദ്ഘാടനം ചെയ്തു. സുരേഷ് നടുവത്ത് ഒ.എൻ.വി അനുസ്മരണ പ്രഭാഷണം നടത്തി. എൻ. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആലീസ് അന്പാട്ട്, കെ.കെ രാധാകൃഷ്ണൻ, കാരാടൻ സുലൈമാൻ, സന്തോഷ് കപ്രാട്ട്, അബ്ദുൾ റസാഖ്, എം.ടി ജെയിംസ്, കെ.ജി ബിജു, സണ്ണി കുര്യൻ, നാസർ കാരയിൽ എന്നിവർ പ്രസംഗിച്ചു.