+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ങ്ക​ട -പെ​രും​പ​റ​ന്പ് റോ​ഡ് നി​ർ​മാ​ണം നി​ർ​ത്താൻ നിർദേശം നൽകി

മ​ങ്ക​ട: പു​ളി​ക്ക​ൽ​പ​റ​ന്പ് പെ​രും​പ​റ​ന്പി​ൽ നി​ർ​മി​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് റോ​ഡി​ന്‍റെ പ്ര​വൃ​ത്തി​ക​ൾ പ​ഞ്ചാ​യ​ത്ത് നി​ർ​ത്തി​വ​പ്പി​ച്ചു. മ​ങ്ക​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ
മ​ങ്ക​ട -പെ​രും​പ​റ​ന്പ് റോ​ഡ് നി​ർ​മാ​ണം  നി​ർ​ത്താൻ നിർദേശം നൽകി
മ​ങ്ക​ട: പു​ളി​ക്ക​ൽ​പ​റ​ന്പ് പെ​രും​പ​റ​ന്പി​ൽ നി​ർ​മി​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് റോ​ഡി​ന്‍റെ പ്ര​വൃ​ത്തി​ക​ൾ പ​ഞ്ചാ​യ​ത്ത് നി​ർ​ത്തി​വ​പ്പി​ച്ചു. മ​ങ്ക​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​റാ​ണ് പ്ര​വൃ​ത്തി​ക​ൾ നി​ർ​ത്തി​വ​യ്ക്കാ​ൻ ക​രാ​റു​കാ​ര​നു നി​ർ​ദേ​ശം ന​ൽ​കി​യ​ത്.
മ​ങ്ക​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് പി.​അ​ബാ​സ​ലി​യു​ടെ വാ​ർ​ഡി​ൽ ന​ട​ക്കു​ന്ന റോ​ഡ് പ്ര​വൃ​ത്തി​യാ​ണ് പ​ഞ്ചാ​യ​ത്ത് ഇ​ട​പെ​ട്ട് നി​ർ​ത്തി​വ​പ്പി​ച്ച​ത്. ര​ണ്ടു ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് നൂ​റു മീ​റ്റ​ർ നീ​ളം മ​ണ്ണു നീ​ക്കി ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കു​ന്ന പ്ര​വൃ​ത്തി​യാ​ണ് ഈ ​റോ​ഡി​ൽ ന​ട​ത്തു​ന്ന​ത്. ഇ​തി​നു ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളാ​യെ​ങ്കി​ലും പ​ഞ്ചാ​യ​ത്തു​മാ​യി ക​രാ​ർ ഒ​പ്പു​വ​യ്ക്കു​ക​യോ സെ​ക്യൂ​രി​റ്റി തു​ക അ​ട​വാ​ക്കു​ക​യോ ചെ​യ്യാ​തെ​യാ​ണ് ക​രാ​റു​കാ​ര​ൻ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ച​ത്. അ​ന​ധി​കൃ​ത​മാ​യ പ്ര​വൃ​ത്തി ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തോ​ടെ​യാ​ണ് നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ത​ട​ഞ്ഞ​ത്. ക​രാ​ർ ഒ​പ്പു​വ​ച്ച​തി​നു ശേ​ഷ​മേ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്താ​വൂ​വെ​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. റോ​ഡ് പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റും വാ​ർ​ഡ് മെം​ബ​റും കൂ​ടി​യാ​യ പി.​അ​ബാ​സ​ലി സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ്ര​ചാ​രം ന​ൽ​കി​യി​രു​ന്നു. ഇ​തു നി​യ​ന്ത്രി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്ന​താ​യും സൂ​ച​ന​യു​ണ്ട്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ പ​ഞ്ചാ​യ​ത്ത് നി​ർ​ത്തി​വ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
More in Malappuram :