+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​യ​ർ ഹോ​മിലെ അ​ന്തേ​വാ​സി​ക​ളോ​ടൊ​പ്പം ക്ല​ബ് വാ​ർ​ഷി​കം

കാ​ളി​കാ​വ് : ഉ​ദ​രം​പൊ​യി​ൽ മോ​ണിം​ഗ് സ്റ്റാ​ർ സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബി​ന്‍റെ 33ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷം പാ​ണ്ടി​ക്കാ​ട് സെ​ൽ​വ കെ​യ​ർ ഹോ​മി​ലെ അ​ന്തേ​വാ​സി​ക​ളോ​ടൊ​പ്പം ന​ട​ത്തി . ക
കെ​യ​ർ ഹോ​മിലെ അ​ന്തേ​വാ​സി​ക​ളോ​ടൊ​പ്പം ക്ല​ബ് വാ​ർ​ഷി​കം
കാ​ളി​കാ​വ് : ഉ​ദ​രം​പൊ​യി​ൽ മോ​ണിം​ഗ് സ്റ്റാ​ർ സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബി​ന്‍റെ 33ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷം പാ​ണ്ടി​ക്കാ​ട് സെ​ൽ​വ കെ​യ​ർ ഹോ​മി​ലെ അ​ന്തേ​വാ​സി​ക​ളോ​ടൊ​പ്പം ന​ട​ത്തി . കാ​ളി​കാ​വ്, ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഗാ​യ​ക​ൻ​മാ​ർ അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള​യോ​ടു കൂ​ടി​യാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്.
വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി പാ​ണ്ടി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ കെ.​പി. പ്രേ​മ​ല​ത ഉ​ൽ​ഘാ​ട​നം ചെ​യ്തു. സെ​ൽ​വ​യി​ലെ അ​ന്തേ​വാ​സി ഇ​ബ്രാ​ഹിം ആ​ത്മ വി​ദ്യാ​ല​യ​മേ എ​ന്ന ഗാ​ന​ല​പി​ച്ച് ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. ച​ട​ങ്ങി​ൽ ക്ല​ബ് പ്ര​സി​ഡ​ന്‍റ് കെ.​ശ​ങ്ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചോ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​എ. ഹ​മീ​ദ്, സെ​ൽ​വ കെ​യ​ർ ഹോം ​അ​ഡ്മി​നി​സ്ട്രേ​റ്റ​ർ അ​റ​ഫാ​ത്ത്, ജ​ലീ​ൽ, തെ​ന്നാ​ട​ൻ നാ​സ​ർ, ഒ.​പി. അ​സീ​സ് , മാ​ട്ട​റ ല​ത്തീ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ.​ടി. നൗ​ഫ​ൽ, എ.​എം.​ബാ​ബു, പി. ​നൗ​ഫ​ൽ, വി.​അ​ൻ​ഷാ​ബ്, എ.​അ​ശ്റ​ഫ്, ഒ.​പി. നി​ജാ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
More in Malappuram :