തിരൂർ: വിവിധ പ്രവാസി വാട്സ് ആപ്പ് കൂട്ടായ്മകളുടെ നേതൃത്വത്തിൽ തിരൂർ നൂർലേക്ക് പാർക്കിൽ സ്നേഹസംഗമം സംഘടിപ്പിച്ചു. കെഎംസിസി പ്രവർത്തകരുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ജിസിസി തിരൂർ നിയോജക മണ്ഡലം കെഎംസിസി, ഐയുഎംഎൽ പ്രവാസി ലീഗ്, മുസ്ലിംലീഗ് കേരള, യൂത്ത് ലീഗ് പാട്ട് ഗ്രൂപ്പ്, ഹരിത യൗവനം എന്നീ വാട്സ് ആപ്പ് ഗ്രൂപ്പുകളാണ് സ്നേഹ സംഗമം ഒരുക്കിയത്. ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്നവരാണ് ഈ വാട്സ് ആപ്പ് കൂട്ടായ്മകളെല്ലാം. ചടങ്ങിൽ സി. മമ്മൂട്ടി എംഎൽഎ മുഖ്യാഥിതിയായിരുന്നു. യൂസുഫ് മട്ടന്നൂർ ഉദ്ഘാടനം നിർവഹിച്ചു. ബഷീർ വാഴക്കാട് അധ്യക്ഷനായിരുന്നു.
നാസർ മുസ്ലിയാർ പ്രാർത്ഥനയും നൗഷാദ് പറവണ്ണ മുഖ്യപ്രഭാഷണവും നടത്തി. സമീർ വളാഞ്ചേരി, ഹസൻ കൊണ്ടോട്ടി, സി.കെ.പി ബഷീർ എന്നിവർ പ്രസംഗിച്ചു. ഷഫീഖ് കുന്നത്ത് നന്ദി പറഞ്ഞു.
നാസർ മുസ്ലിയാർ പ്രാർത്ഥനയും നൗഷാദ് പറവണ്ണ മുഖ്യപ്രഭാഷണവും നടത്തി. സമീർ വളാഞ്ചേരി, ഹസൻ കൊണ്ടോട്ടി, സി.കെ.പി ബഷീർ എന്നിവർ പ്രസംഗിച്ചു. ഷഫീഖ് കുന്നത്ത് നന്ദി പറഞ്ഞു.