നിലന്പൂർ: മന്പാട് എംഇഎസ് കോളജിൽ ഇന്റർ നാഷണൽ കോണ്‍ഫറൻസസ് മെസ്മാക്കിന്റെ ആദ്യ എഡിഷന് ഇന്നു തുടക്കമാവുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9.30 ന് ഡോ.ഷാനോണ്‍ ബി.ഒലാസോണ് ഉദ്ഘാടനം ചെയ്യും. സതാംപ്ടണ് യൂണിവേഴ്സിറ്റി പ്രഫസർ ഡോ.സാബു എസ് പദ്മദാസ് മുഖ്യപ്രഭാഷണം നടത്തും. എംഇഎസ് പ്രസിഡന്റ് ഡോ.ഫസൽ ഗഫൂർ തുടങ്ങിയവർ പങ്കെടുക്കും.
ജിൻഡാൽ യൂണിവേഴ്സിറ്റി പ്രഫസർ ഡോ.ശിവ് വിശ്വനാഥൻ, ഡോ.സാബു എസ്.പദ്മദാസ്, ഡോ.എം.ജി.എസ് നാരായണൻ, ഡോ.ഷാനോണ്‍.പി.ഓലാസൻ, മലയാള സാഹിത്യരംഗത്തു നിന്നു കഥാകൃത്തുകളായ എസ്.സിതാര, ഉണ്ണി.ആർ തുടങ്ങി 25 ഓളം വിദഗ്ധരാണ് മൂന്നു ദിവസങ്ങളിലായി നടക്കുന്ന കോണ്‍ഫറൻസിൽ സംസാരിക്കുന്നത്. നിലനിൽപും ആവിഷ്കാരവും വിഷയത്തിൽ കല, ശാസ്ത്രം തത്വശാസ്ത്രം എന്നി മേഖലകളെ അധികരിച്ചാണ് മെസ്മാക്ക് കോണ്‍ഫറൻസ് സംഘടിപ്പിക്കുന്നത്.
16ന് ഉച്ചക്കുശേഷം മൂന്നിനു നടക്കുന്ന സമാപന സമ്മേളനത്തിൽ വൈസ്ചാൻസലർ ഡോ.കെ.മുഹമ്മദ് ബഷീർ മുഖ്യാതിഥിയായിരിക്കും. വാർത്താസമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ.പി.കെ.ബാബു, കോളജ് മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി ഒ.പി.അബ്ദുറഹിമാൻ, ഷമീർ മുഴിയൻ, വി.ഷഫീഖ് എന്നിവർ പങ്കെടുത്തു.