+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹിന്ദുത്വ ആശയത്തിന് ഹിന്ദുമതവുമായിബന്ധമില്ല: ഡിവൈഎഫ്ഐ

രാജാക്കാട്: ആർഎസ്എസിന്റെ ഹിന്ദുത്വമെന്ന ആശയത്തിന് ഹിന്ദുമതവുമായി ഒരു ബന്ധവുമില്ലെന്ന് ഡിവൈഎഫ്ഐ കേന്ദ്ര കമ്മറ്റിയംഗം നിഥിൻ കണച്ചേരി. ഡിവൈഎഫ്ഐ രാജാക്കാട് ബ്ലോക്ക് കൺവൻഷന്റെ ഭാഗമയി രാജാക്കാട്ട് സംഘടിപ്പി
ഹിന്ദുത്വ ആശയത്തിന് ഹിന്ദുമതവുമായിബന്ധമില്ല: ഡിവൈഎഫ്ഐ
രാജാക്കാട്: ആർഎസ്എസിന്റെ ഹിന്ദുത്വമെന്ന ആശയത്തിന് ഹിന്ദുമതവുമായി ഒരു ബന്ധവുമില്ലെന്ന് ഡിവൈഎഫ്ഐ കേന്ദ്ര കമ്മറ്റിയംഗം നിഥിൻ കണച്ചേരി. ഡിവൈഎഫ്ഐ രാജാക്കാട് ബ്ലോക്ക് കൺവൻഷന്റെ ഭാഗമയി രാജാക്കാട്ട് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ മതേതരത്വം തകർക്കുന്നതിന് ആർഎസ്എസും സംഘപരിവാറും ശ്രമിക്കുന്നതിനെതിരേ ഡിവൈഎഫ്ഐ രംഗത്തുവരുമെന്നും ഡിവൈഎഫ്ഐ ഒരുമതത്തിനും എതിരല്ലെന്നും നിഥിൻ കണച്ചേരി പറഞ്ഞു.രാജാക്കാട് വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ബ്ലോക്ക് കൺവൻഷനുശേഷം രാജാക്കാട് സെൻട്രൽ ജംഗ്ഷനിൽ നടന്ന പൊതുസമ്മേളനത്തിൽ ബിബിൻ മാത്യു അധ്യക്ഷത വഹിച്ചു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കെ.പി. സുമോദ്, ബി. അമൽ, പ്രവീൺ വിശ്വം തുടങ്ങിയവർ പ്രസംഗിച്ചു.