+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തീയിട്ടവർക്കെതിരെ കേസെടുത്തു

മുട്ടം: അശ്രദ്ധമായി തീയിട്ടവർക്കെതിരെ കേസെടുത്തു. മുട്ടം കാക്കൊമ്പ് കൊല്ലംകുന്ന് ഭാഗത്ത് നെല്ലം കുഴിയിൽ ജോമോൻ ജോസഫ് എന്നയാളുടെ പുരയിടത്തിനാണ് അശ്രദ്ധമായി വിളക്കു കത്തിച്ചതു മൂലം തീപടർന്നത്. ഒന്നര ഏക്ക
തീയിട്ടവർക്കെതിരെ കേസെടുത്തു
മുട്ടം: അശ്രദ്ധമായി തീയിട്ടവർക്കെതിരെ കേസെടുത്തു. മുട്ടം കാക്കൊമ്പ് കൊല്ലംകുന്ന് ഭാഗത്ത് നെല്ലം കുഴിയിൽ ജോമോൻ ജോസഫ് എന്നയാളുടെ പുരയിടത്തിനാണ് അശ്രദ്ധമായി വിളക്കു കത്തിച്ചതു മൂലം തീപടർന്നത്. ഒന്നര ഏക്കറോളം സ്‌ഥലം കത്തി നശിക്കുകയും ടാപ്പിംഗ് നടത്തുന്ന 200 ൽപരം റബർ മരങ്ങൾക്കു പൊള്ളലേൽക്കുകയും ചെയ്തു. സംഭവത്തിൽ ദൂരുഹത ആരോപിച്ച് ജോമോൻ മുട്ടം പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ മുട്ടം സ്വദേശികളായ പുല്ലോറ്റിൽ വിക്രമൻ, വാണിയേടത്ത് ബിനീഷ്, മണിമലയിൽ വിജയൻ എന്നിവർ ജോമോന്റെ പുരയിടത്തിനു സമീപത്തുള്ള താഴനാൽ ജനാർദനന്റെ സ്‌ഥലത്ത് സ്‌ഥാപിച്ചിട്ടുള്ള കൽവിളക്കിൽ അശ്രദ്ധമായ രീതിയിൽ തിരി കത്തിച്ചതു മൂലമാണു തീ പടർന്നതെന്നു കണ്ടെത്തി. ഇവരുടെ പേരിൽ മുട്ടം പോലീസ് രജിസ്റ്റർ ചെയ്തു.