+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബൈക്കിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്

തൊടുപുഴ: മൂന്നു പേർ സഞ്ചരിച്ചിരുന്ന ബൈക്കിടിച്ചു കാൽനടയാത്രക്കാരനു പരിക്കേറ്റു. ഇടവെട്ടി പാലത്തിങ്കൽ പൗലോസ് (53)നാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകുന്നേരം 6.30നു ചേമ്പാലച്ചേരി ജുമാ മസ്ജിദിന് സമീപമാണ് അപക
ബൈക്കിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്
തൊടുപുഴ: മൂന്നു പേർ സഞ്ചരിച്ചിരുന്ന ബൈക്കിടിച്ചു കാൽനടയാത്രക്കാരനു പരിക്കേറ്റു. ഇടവെട്ടി പാലത്തിങ്കൽ പൗലോസ് (53)നാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകുന്നേരം 6.30നു ചേമ്പാലച്ചേരി ജുമാ മസ്ജിദിന് സമീപമാണ് അപകടമുണ്ടായത്. കടയിൽ നിന്നും സാധനം വാങ്ങി നടന്നു പോവുകയായിരുന്നു പൗലോസ്. തലക്ക് പരിക്കേറ്റ പൗലോസിനെ നാട്ടുകാർ ചേർന്നു് ജില്ലാ ആശുപത്രിയിലും പീന്നിടു ചാഴികാട്ട് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അപകടത്തെതുടർന്നു ബൈക്കിലെത്തിയവർ ഓടി രക്ഷപ്പെട്ടു. ബൈക്ക് സംഭവ സ്‌ഥലത്ത് ഉപേക്ഷിച്ച നിലയിലാണ്.