കേളകം: ഫാ.ജോബ് മൈലാഡിയിൽ മെമ്മോറിയൽ എക്സലൻസ് അവാർഡ് നേടിയ ചുങ്കക്കുന്ന് ഫൊറോന വികാരിയും കൊട്ടിയൂർ സംരക്ഷണസമതി ചെയർമാനുമായ ഫാ.തോമസ് മണക്കുന്നേലിന് കൊട്ടിയൂർ പഞ്ചായത്തും കൊട്ടിയൂർ സംരക്ഷണസമതിയും ചേർന്ന് പൗരസ്വീകരണം നല്കുമെന്ന് ഭാരവാഹികൾ കേളകത്ത് പത്രസമ്മേളനത്തിൽ അറിയിച്ചു.
കൊട്ടിയൂർ ഐഡിയൽ ഓഡിറ്റോറിയത്തിൽ നാളെ വൈകുന്നേരം നാലിന് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രിസിഡന്റ് ടി .പ്രസന്ന അധ്യക്ഷയായിരിക്കും. കസ്തുരി രംഗൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് കൊട്ടിയൂർ ജനത ആശങ്കയിലും നിരാശയിലും കഴിഞ്ഞപ്പോൾ കർഷകജനതയെ രാഷ്ട്രീയ, സാമുദായിക, മത വേർതിരിവില്ലാതെ ഒറ്റക്കെട്ടായി നിർത്തിയത് അദ്ദേഹമായിരുന്നു.
തുടർന്ന് കൊട്ടിയൂർ സംരക്ഷണസമതിക്ക് രൂപം നൽകി ചെയർമാൻ സ്ഥാനത്തു നിന്നു സംഘടനയെ നയിക്കുകയും ചെയ്തതു കൂടി പരിഗണിച്ചാണ് ഫാ.തോമസ് മണക്കുന്നേലിന് ഈ അവാർഡ് ലഭിച്ചത്. പത്രസമ്മേളനത്തിൽ പഞ്ചായത്ത് പ്രിസിഡന്റ് ഇന്ദിരാ ശ്രീധരൻ, കൊട്ടിയൂർ സംരക്ഷണസമതി വൈസ് ചെയർമാൻമാരായ പി.എ. ദേവസ്യ, പി.സി.രാമകൃഷ്ണൻ, കൺവീനർ സേവ്യർ തട്ടാംപറമ്പിൽ, കൊട്ടിയൂർ സംരക്ഷണസമതി ട്രഷറർ ലിജോ. പി. ജോസ് തുടങ്ങിയവർ പങ്കെടുത്തു.