കാഞ്ഞങ്ങാട്: സ്വാശ്രയ മാനേജ്മെന്റുകളെ നിലയ്ക്കു നിർത്താൻ സർക്കാർ തയാറാകണമെന്ന് എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.ഗവാസ് പറഞ്ഞു. എഐവൈഎഫിന്റെ അംഗത്വ വിതരണ കാന്പയിന്റെ ഭാഗമായുള്ള ജില്ലാ കണ്വെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ജനങ്ങൾ അർപ്പിച്ച വിശ്വാസവും പ്രതീക്ഷയും കളങ്കപ്പെടാതെ നോക്കുവാൻ ഇടതുപക്ഷ സർക്കാരിന് ആവണമെന്ന് അദ്ദേഹം പറഞ്ഞു. ബിജു ഉണ്ണിത്താൻ അധ്യക്ഷതവഹിച്ചു.