കാസർഗോഡ്: ദേശീയ ബാലികാദിനത്തോടനുബന്ധിച്ച് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് പബ്ലിസിറ്റി വിഭാഗത്തിന്റെ സഹകരണത്തോടെ സാമൂഹ്യനീതി വകുപ്പ് കാരവൻ എക്സിബിഷൻ സംഘടിപ്പിക്കുന്നു. സംസ്ഥാനമൊട്ടാകെ പര്യടനം നടത്തുന്ന കാരവൻ എക്സിബിഷന്റെ സമാപന സമ്മേളനം നാളെ ഉച്ചയ്ക്കു രണ്ടിനു കാസർഗോഡ് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തു നടക്കും. സമാപന സമ്മേളനം എൻ.എ.നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്യും. പി.ബി.അബ്ദുൾ റസാഖ് എംഎൽഎ, ജില്ലാ കളക്ടർ കെ.ജീവൻബാബു എന്നിവർ സംബന്ധിക്കും.
സമാപന സമ്മേളനത്തോടനുബന്ധിച്ച് വിവേചനത്തിന്റെ വിഭിന്ന മുഖങ്ങൾ എന്ന വിഷയത്തിൽ സെമിനാർ, സ്കൂൾ-കോളജ് വിദ്യാർഥികളുടെ കലാപരിപാടികൾ തുടങ്ങിയവ നടക്കും. കാരവൻ എക്സിബിഷൻ ഇന്നും നാളെയുമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തും. ഇന്നു രാവിലെ ഒന്പതിനു ചെറുവത്തൂർ, 11നു രാജപുരം, വൈകുന്നേരം നാലിന് കാഞ്ഞങ്ങാട്, നാളെ രാവിലെ ഒന്പതിനു മുളിയാർ, 11നു മഞ്ചേശ്വരം, ഉച്ചയ്ക്കു രണ്ടിനു കാസർഗോഡ് എന്നിവിടങ്ങളിലാണ് പര്യടനം നടത്തുന്നത്.
കളക്ടറേറ്റിൽ ഡെപ്യൂട്ടി കളക്ടർ കെ.ആർ.രവീന്ദ്രന്റെ അധ്യക്ഷതയിൽ ഇതുസംബന്ധിച്ച് യോഗം ചേർന്നു. യോഗത്തിൽ ട്രൈബൽ ഡവലപ്മെന്റ് ഓഫീസർ കെ.കൃഷ്ണപ്രകാശ്, കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ്കുഞ്ഞി ചായിന്റടി, സാമൂഹ്യ നീതി ഓഫീസർ ഡീന ഭരതൻ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ പി.ബിജു, ശിശു വികസന പദ്ധതി ഓഫീസർ ഡോ.ടിൻസി രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു.