കാസർഗോഡ്: കേരള നിയമസഭയുടെ പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച് സമിതി 15നു രാവിലെ 10.30നു കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ യോഗം ചേരും. ജില്ലയിലെ പ്രവാസി മലയാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ സംബന്ധിച്ച് സംഘടനാ പ്രതിനിധികളുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും ചർച്ച നടത്തും. സംഘടനകളിൽ നിന്നും വ്യക്തികളിൽ നിന്നും പരാതികളും നിർദേശങ്ങളും സ്വീകരിക്കും.