+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​മ്പൂ​ർ​ണ വൈ​ദ്യു​തീ​ക​ര​ണ പ​ദ്ധ​തി​യി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ങ്കാ​ളി​ത്തം

കൂ​ത്തു​പ​റ​മ്പ്: സ​മ്പൂ​ർ​ണ വൈ​ദ്യു​തീ​ക​ര​ണ പ​ദ്ധ​തി​യി​ൽ പ​ങ്കാ​ളി​ക​ളാ​യി വി​ദ്യാ​ർ​ഥി​ക​ളും. പി​ണ​റാ​യി എ​കെ​ജി മെ​മ്മോ​റി​യ​ൽ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​വോ​ള​ണ്ടി
സ​മ്പൂ​ർ​ണ വൈ​ദ്യു​തീ​ക​ര​ണ പ​ദ്ധ​തി​യി​ൽ  വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ങ്കാ​ളി​ത്തം
കൂ​ത്തു​പ​റ​മ്പ്: സ​മ്പൂ​ർ​ണ വൈ​ദ്യു​തീ​ക​ര​ണ പ​ദ്ധ​തി​യി​ൽ പ​ങ്കാ​ളി​ക​ളാ​യി വി​ദ്യാ​ർ​ഥി​ക​ളും. പി​ണ​റാ​യി എ​കെ​ജി മെ​മ്മോ​റി​യ​ൽ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​വോ​ള​ണ്ടി​യ​ർ​മാ​രാ​ണു പി​ണ​റാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടു വീ​ടു​ക​ളി​ൽ വ​യ​റിം​ഗ് ന​ട​ത്തു​ന്ന​ത്.
സ്കൂ​ളി​ലെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും സ​ഹോ​ദ​ര​ങ്ങ​ളു​മാ​യ മ​യൂ​ഖ, അ​ഭി​ന​വ് എ​ന്നി​വ​രു​ടെ വീ​ടാ​ണ് ഇ​വ​യി​ലൊ​ന്ന് എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. മൂ​ന്നു​വ​ർ​ഷ​ത്തോ​ള​മാ​യി ഇ​വ​ർ ഈ ​വീ​ട്ടി​ൽ താ​മ​സി​ച്ചു വ​രു​ന്നു​ണ്ടെ​ങ്കി​ലും സാ​മ്പ​ത്തി​ക പ്ര​യാ​സം കാ​ര​ണം വീ​ട് വൈ​ദ്യു​തീ​ക​രി​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. ഈ ​കാ​ര്യം മ​ന​സി​ലാ​ക്കി​യാ​ണ് എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ ഈ ​വീ​ട്ടി​ലേ​ക്കു വൈ​ദ്യു​തി എ​ത്തി​ക്കാ​നു​ള്ള ദൗ​ത്യം ഏ​റ്റെ​ടു​ത്ത​ത്.
വി​ദ്യാ​ർ​ഥി​ക​ൾ ഈ ​ഉ​ദ്യ​മ​ത്തി​നു ത​യാ​റാ​യി മു​ന്നോ​ട്ടു​വ​ന്ന​തോ​ടെ ഇ​ല​ക്ട്രി​ക്ക​ൽ വ​യ​ർ​മെ​ൻ ആ​ൻ​ഡ് സൂ​പ്പ​ർ വൈ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പി​ണ​റാ​യി ഏ​രി​യ ക​മ്മി​റ്റി​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​ല്ലാ​വി​ധ സ​ഹാ​യ​ങ്ങ​ളു​മാ​യി രം​ഗ​ത്തു​വ​ന്നു.
ഈ ​വീ​ടി​നു പു​റ​മെ ഉ​മ്മ​ൻ​ചി​റ​യി​ൽ ഉ​മൈ​ബ​യു​ടെ വീ​ട്ടി​ലു​മാ​ണ് എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ വ​യ​റിം​ഗ് ന​ട​ത്തു​ന്ന​ത്. എ​ത്ര​യും പെ​ട്ടെ​ന്ന് ഈ ​ര​ണ്ടു വീ​ടു​ക​ളി​ലും വൈ​ദ്യു​തി എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഇ​വ​ർ. വീ​ടു​ക​ളു​ടെ വ​യ​റിം​ഗ് പ്ര​വൃ​ത്തി​യു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ.​ഗീ​ത​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു.