തളിപ്പറന്പ്: വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ജീവകാരുണ്യ സേവന സംഘടനയായ ജൂണിയർ റെഡ്ക്രോസിന്റെ തളിപ്പറന്പ് മേഖലാ ക്യാന്പ് വ്യാപാര ഭവനിൽ നടന്നു. മുനിസിപ്പൽ ചെയർമാൻ അള്ളാംകുളം മഹമ്മൂദ് ഉദ്ഘാടനം ചെയ്തു. ജെആർസി ജില്ലാ പ്രസിഡന്റ് മുഹമ്മദ് കീത്തേടത്ത് അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.മുഹമ്മദ് ഇക്ബാൽ, ഡിഇഒ ബാലചന്ദ്രൻ മഠത്തിൽ, കെ.എസ്.റിയാസ്, സി.പി.കമലാക്ഷൻ, സി.പി.സഫിയ, നാസർ ഫൈസി, കെ.നാണിക്കുട്ടി, കെ.നിസാർ, ഒ.പി.ജിഷ, ടി.എൻ.മധു, സി.വി.കുഞ്ഞിരാമൻ എന്നിവർ ക്ലാസെടുത്തു. ക്യാന്പ് അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി. തളിപ്പറന്പ് താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നാനൂറോളം ജെആർഡി കേഡറ്റുകൾ പങ്കെടുത്തു.