കാസർഗോഡ്: നഗര ദാരിദ്ര്യ ലഘൂകരണത്തിനും നഗരത്തിലെ പാവപ്പെട്ടവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുമായി കേന്ദ്രസർക്കാർ ആവിഷ്ക്കരിച്ച ദേശീയ നഗര ഉപജീവന ദൗത്യം എന്ന പദ്ധതി നടപ്പിലാക്കാൻ കേരളത്തിൽ ആദ്യഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട നഗരസഭകളിലൊന്ന കാസർഗോഡാണ്. ഈ പദ്ധതിപ്രകാരം കുടുംബശ്രീ എഡിഎസുകൾക്കും അയൽക്കൂട്ടങ്ങൾക്കും റിവോൾവിംഗ് ഫണ്ട് നൽകുന്ന പരിപാടി റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ നിർവഹിച്ചു.
ദാരിദ്ര്യ ലഘൂകരണത്തിന് കുടുംബശ്രീയുടെ സംഭാവന മഹത്തരമാണെന്ന് മന്ത്രി പറഞ്ഞു. രണ്ടു ദശകങ്ങളായി കേരള സമൂഹത്തിന് അഭിമാനമായി മാറിയ പ്രസ്ഥാനമാണ് കുടുംബശ്രീ. എന്നും കുടുംബശ്രീയുടെ പ്രവർത്തനം കൂടുതൽ ഊർജസ്വലമാക്കാൻ ഈ ഫണ്ട് മൂലം സാധിക്കുമെന്നും മന്ത്രി പറഞ്ഞു. നഗരസഭയിലെ 100 അയൽക്കൂട്ടങ്ങൾക്ക് 10,000 രൂപ വീതവും 15 എഡിഎസുകൾക്ക് 50,000 രൂപ വീതവുമാണ് റിവോൾവിംഗ് ഫണ്ട് വിതരണം നടത്തിയത്.
കൂടാതെ 35 അയൽക്കൂട്ടങ്ങൾക്കുള്ള പലിശ സബ്സിഡിയായി 2,00,217 രൂപയും വിതരണം നടത്തി. കുടുംബശ്രീ എഡിഎസുകൾക്കും അയൽക്കൂട്ടങ്ങൾക്കുമുള്ള റിവോൾവിംഗ് ഫണ്ടിന്റെ വിതരണം റവന്യൂമന്ത്രി നടത്തി. അയൽക്കൂട്ടങ്ങൾക്കുളള പലിശ സബ്സിഡി വിതരണം എൻ.എ.നെല്ലിക്കുന്ന് എംഎൽഎ നിർവഹിച്ചു.
നഗരസഭ ചെയർപേഴ്സണ് ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എം.അബ്ദുൾ റഹ്മാൻ, സിനി പ്രൊജക്ട് ഓഫീസർ ബി.ബിജു, നഗരസഭ വൈസ് ചെയർമാൻ എൽ.എ.മഹമൂദ്, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അബ്ദുൾ മജീദ് ചെന്പരിക്ക, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് എം.നൈമുന്നീസ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് മിസ്രിയ ഹമീദ്, സിഡിഎസ് ചെയർപേഴ്സണ് ഷക്കീല മജീദ്, നഗരസഭ സെക്രട്ടറി ഇ.വിൻസെന്റ്, കുടുംബശ്രീ മെന്പർ സെക്രട്ടറി കെ.പി.പദ്മരാജൻ എന്നിവർ സംസാരിച്ചു.