പള്ളുരുത്തി: ചെല്ലാനത്ത് പള്ളി തിരുനാളിനോടനുബന്ധിച്ച് നടന്ന അനിഷ്ടസംഭവങ്ങളെത്തുടർന്ന് ചെല്ലാനം മേഖലയിൽ പോലീസ് നടത്തിയ നിയമവിരുദ്ധ തേർവാഴ്ചയ്ക്കെതിരേ ആക്ഷൻ കൗണ്‍സിലിന്റെ നേതൃത്വത്തിൽ ഇന്ന് നടത്താനിരുന്ന കണ്ണമാലി പോലീസ് സ്റ്റേഷൻ മാർച്ച് മാറ്റിവച്ചു. നേരത്തെ ഉണ്ടായ സംഭവങ്ങളിൽ പ്രതികാര നടപ ടികൾ ഉണ്ടാകില്ലെന്ന് പോലീസ് നൽകിയ ഉറപ്പിലാണ് മാർച്ച് മാറ്റിവച്ചത്.
ഇന്നലെ രാവിലെ കെ.ജെ. മാക്സി എംഎൽഎയുടെ സാന്നിധ്യത്തിൽ മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർ എസ്. വിജയൻ, ആക്ഷൻ കൗണ്‍സിൽ നേതാക്കന്മാരായ ഫാ. സേവ്യർ കുടിയാംശേരി, ഫാ.സാംസണ് ആഞ്ഞിലിപ്പറന്പിൽ, ഫാ. ഡിക്സണ്‍ ഫേബർ, ഫാ. ഡെറിൻ ജോസഫ് വാലയിൽ, ഫാ. ക്ലിഫിൻ ഫെർണാണ്ടസ്, രാജേഷ് ആന്റണി, തുഷാർ ജെയ്സണ്‍, ഷാജി തയ്യിൽ, ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി ജോസഫ്, വൈസ് പ്രസിഡന്റ് കെ.ഡി. പ്രസാദ്, വാർഡ് മെന്പർമാർ എന്നിവർക്ക് നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വൈകുന്നേരം ചേർന്ന ആക്ഷൻ കൗണ്‍സിൽ യോഗമാണ് മാർച്ച് മാറ്റിവയ്ക്കാൻ തീരുമാനിച്ചത്.
ചെല്ലാനം മേഖലയിൽ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി പോലീസ് പ്രതിജ്ഞാബദ്ധരാണെന്നും പോലീസ് ജനങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കുമെന്നും മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർ എസ്.വിജയൻ അറിയിച്ചു.