പറവൂർ: കാളികുളങ്ങര ക്ഷേത്രത്തിൽ വലിയവിളക്ക് ഉത്സവം ഇന്നു തുടങ്ങും. രാവിലെ അഞ്ചിനു നിർമാല്യ ദർശനം, 5.30നു ഗണപതിഹവനം. വൈകുന്നേരം അഞ്ചിനു ദീപാരാധന, ആറിനു കൊടിമരം മുറിക്കൽ, 8.30നും 9നും മധ്യേ പറവൂർ രാകേഷ് തന്ത്രിയുടെ കാർമികത്വത്തിൽ കൊടിയേറ്റം, ഒന്പതിനു കൊടിക്കൽ പറ, 9.15നു അഭിഷേകം.24 വരെയാണ് ഉത്സവം.