നെടുന്പാശേരി: നെടുന്പാശേരി ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിപ്രകാരം ആട് വിതരണം ആരംഭിച്ചു. ആദ്യ ഘട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി എൽദോ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വൈസ്പ്രസിഡന്റ് പി.സി. സോമശേഖരൻ അധ്യക്ഷനായിരുന്നു. മെന്പർമാരായഏലിയാമ്മ എല്യാസ്, വി.വൈ. എല്യാസ് എന്നിവർ പ്രസംഗിച്ചു. സീനിയർ വെറ്റിനറിസർജൻ ടി.ആർ. ഷേർളി സ്വാഗതവും ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ജോർജ് നന്ദിയും പറഞ്ഞു. ഈ വർഷത്തെ പദ്ധതി പ്രകാരം 76 പേർക്ക് രണ്ട് ആടുകൾ വീതമാണ് വിതരണം നടത്തുന്നത്. 50 ശതമാനം സബ്സിഡിയായിനല്കും. ആദ്യഘട്ടത്തിൽ 25 പേർക്കാണ് ആടുകളെ നൽകിയത്. അടുത്ത ഘട്ടംആട് വിതരണം ഉടനെ നടത്തുമെന്ന് സീനിയർ വെറ്റിനറി സർജൻ അറിയിച്ചു.