+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എംസി റോഡ് നിർമാണത്തിലെ അപാകത: നഗരസഭ ചെയർമാൻ നിർമാണം തടഞ്ഞു

കൂ​ത്താ​ട്ടു​കു​ളം: കെ​എ​സ്ടി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൂ​ത്താ​ട്ടു​കു​ളം എം​സി റോ​ഡ് നി​ര്‍​മാ​ണ​ത്തി​ലെ അ​പാ​ക​ത​യെ​തു​ട​ര്‍​ന്ന്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ നി​ര്‍​മാ​ണം ത​ട​ഞ്ഞു. എം​സി റോ​ഡ് ടി​ബ
എംസി റോഡ് നിർമാണത്തിലെ അപാകത: നഗരസഭ ചെയർമാൻ നിർമാണം തടഞ്ഞു
കൂ​ത്താ​ട്ടു​കു​ളം: കെ​എ​സ്ടി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൂ​ത്താ​ട്ടു​കു​ളം എം​സി റോ​ഡ് നി​ര്‍​മാ​ണ​ത്തി​ലെ അ​പാ​ക​ത​യെ​തു​ട​ര്‍​ന്ന്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ നി​ര്‍​മാ​ണം ത​ട​ഞ്ഞു. എം​സി റോ​ഡ് ടി​ബി ജം​ഗ്ഷ​ന്‍ മു​ത​ല്‍ മീ​ഡി​യ ജം​ഗ്ഷ​ന്‍ വ​രെ​യു​ള്ള റോ​ഡി​ല്‍ ന​ട​ക്കു​ന്ന സോ​ളിം​ങ്ങ് ജോ​ലി​ക​ളാ​ണ് ത​ട​ഞ്ഞ​ത്. ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ സ്ഥ​ല​ത്തെ​ത്തി​യ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ പ്രി​ന്‍​സ് പോ​ള്‍ ജോ​ണ്‍ നി​ര്‍​മാ​ണ​ത്തി​ലെ അ​പാ​ക​ത മ​ന​സി​ലാ​ക്കു​ക​യും പ​ണി നി​ര്‍​ത്താ​ന്‍ അ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.
ചെ​യ​ര്‍​മാ​ന്‍ ഇ​ട​പെ​ട്ട​തോ​ടെ നി​ര്‍​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച നി​ല​വാ​ര​മി​ല്ലാ​ത്ത മി​ശ്രി​തം കോ​രി മാ​റ്റാ​ന്‍ തീ​രു​മാ​ന​മ​യി. ഒ​രു​വ​ശം ടാ​റിം​ഗ് പൂ​ർ​ത്തി​യാ​യ റോ​ഡ് ശ​നി​യാ​ഴ്ച്ച ഇ​ടി​ഞ്ഞി​രു​ന്നു. തു​ട​ര്‍​ന്ന്‍ അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് ഉ​ട​ൻ അ​റ്റ​കു​റ്റ​പ​ണി ന​ട​ത്താ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ടാ​റിം​ഗി​ന്‍റെ ത​ലേ​ദി​വ​സം ഇ​തേ സ്ഥ​ല​ത്ത് കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി​യി​രു​ന്നു.
പൈ​പ്പി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി പൂ​ർ​ത്തീ​ക​രി​ച്ച​ശേ​ഷം ടാ​റിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്നു. റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യാ​ണ് ഇ​തി​ലൂ​ടെ വ്യ​ക്ത​മാ​കു​ന്ന​ത്. നി​ർ​മാ​ണ​ത്തി​ന്‍റെ ഓ​രോ ഘ​ട്ട​ത്തി​ലും പാ​ലി​ക്കേ​ണ്ട അ​ടി​സ്ഥാ​ന കാ​ര്യ​ങ്ങ​ൾ പോ​ലും പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു. കോ​ട്ട​യം മു​ത​ൽ ചോ​ര​ക്കു​ഴി​വ​രെ സൂ​ക്ഷ്മ​ത​യോ​ടെ​യാ​ണ് നി​ർ​മാ​ണം ന​ട​ത്തി​യ​ത്. എ​ന്നാ​ൽ ചോ​ര​ക്കു​ഴി മു​ത​ൽ ക​രി​മ്പ​ന​വ​രെ​യു​ള്ള ഭാ​ഗ​ത്തെ നി​ർ​മാ​ണം യാ​തൊ​രു മാ​ന​ദ​ണ്ഡ​വും പാ​ലി​ക്കാ​തെ​യാ​ണെ​ന്നാ​ണ് ആ​ക്ഷേ​പ​മു​യ​രു​ന്ന​ത്.