+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്ഷേ​ത്ര​ത്തി​നു സ​മീ​പം പുല്ലിനു തീ​പി​ടി​ച്ചു

കാ​ല​ടി: കാ​ല​ടി പു​ത്ത​ൻ​കാ​വ് ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മു​ള്ള പാ​ട​ശേ​ഖ​ര​ത്തി​ലെ പു​ല്ലി​നു തീ​പി​ടി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടി​നാ​ണ് സംഭവം. പ​ഴ​കി​യ വ​സ്തു​ക്ക​ൾ കൂ​ട്ടി തീ​യി​ട്ട​പ്പ
ക്ഷേ​ത്ര​ത്തി​നു  സ​മീ​പം പുല്ലിനു  തീ​പി​ടി​ച്ചു
കാ​ല​ടി: കാ​ല​ടി പു​ത്ത​ൻ​കാ​വ് ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മു​ള്ള പാ​ട​ശേ​ഖ​ര​ത്തി​ലെ പു​ല്ലി​നു തീ​പി​ടി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടി​നാ​ണ് സംഭവം. പ​ഴ​കി​യ വ​സ്തു​ക്ക​ൾ കൂ​ട്ടി തീ​യി​ട്ട​പ്പോ​ൾ പ​ട​ർ​ന്ന​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സ്വ​കാ​ര്യ​വ്യ​ക്തി​ക​ളു​ടെ ത​രി​ശാ​യി കി​ട​ക്കു​ന്ന പാ​ട​ത്തെ പു​ല്ലി​നാ​ണ് തീ​പി​ടി​ച്ച​ത്. ക​ന​ത്ത ചൂ​ടും കാ​റ്റും മൂ​ലം തീ ​പ​ട​ർ​ന്നു. സ​മീ​പ​മു​ള്ള വീ​ട്ടു​കാ​ർ കാ​ല​ടി പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സും അ​ങ്ക​മാ​ലി​യി​ൽ നി​ന്നെ​ത്തി​യ അ​ഗ്നി​ശ​മ​ന​സേ​ന​യി​ലെ ര​ണ്ടു യൂ​ണി​റ്റും ചേ​ർ​ന്നാ​ണ് തീ​യ​ണ​ച്ച​ത്.