പെരിഞ്ഞനം : പെരിഞ്ഞനം എസ്എസ്ഡിപി സമാജം സുബ്രഹ്മണ്യക്ഷേത്രത്തിലെ പുനപ്രതിഷ്ഠയോടനുബന്ധിച്ച് പാൽ കുട അഭിഷേക ഘോഷയാത്ര നടന്നു.
പൊന്മാനിക്കുടം കൊച്ചിപ്പറന്പത്ത് അന്നപൂർണ്ണേശ്വരി ഭദ്രകാളി ക്ഷേത്രത്തിൽ നിന്നുമാണ് ഘോഷയാത്ര ആരംഭിച്ചത്. ക്ഷേത്രത്തിൽ രാവിലെ ഗണപതി ഹോമത്തിനും ക്ഷേത്രചടങ്ങുകൾക്കും ശേഷം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കുഞ്ഞാപ്പു ശാന്തിയുടെയും, സുരേഷ് ശാന്തിയുടെയും മുഖ്യ കാർമികത്വത്തിൽ വേദർഷി ആശ്രമത്തിലെ ദർശനാനന്ദ സ്വാമികളുടെ സാന്നിധ്യത്തിൽ പുനപ്രതിഷ്ഠാ കർമ്മം നടന്നു.