കരൂപ്പടന്ന: സ്കൂൾ വിദ്യാർഥികളായ നജ്മുന്നീസയ്ക്കും മെഹറുന്നീസയ്ക്കും കമറുന്നീസയ് ക്കും ഇനി സ്വന്തം വീട്ടിൽ താമസിക്കാം. കരൂപ്പടന്ന പള്ളിനടയിൽ വർഷങ്ങളായി വാടകയ്ക്ക് താമസിക്കുകയാണ് ഇവർ.
രോഗിയായ വടശേരി വീട്ടിൽ നൗഷാദിന്റെയും കദീജയുടെയും മക്കളായ ഇവർക്ക് നാടിന്റെ കൈത്താങ്ങിലാണ് വീടായത്. വീടിന്റെ താക്കോൽ ലളിതമായ ചടങ്ങിൽ കായംകുളം ഹമീദ് ഹാജിയും കോണത്തുകുന്ന് വലിയവീട്ടിൽ മൊയ്തീൻകുട്ടിയും ചേർന്ന് കൈമാറി. എം.കെ. അയ്യൂബ് അധ്യക്ഷനായി.
വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തംഗം എം.കെ. മോഹനൻ, അഷ്റഫ്, കെ.എസ്. അബ്ദുൾ മജീദ്, എ.എം. ഷാജഹാൻ, പൊട്ടത്ത് സിദ്ധിഖ്, വി.എം. റഉൗഫ് എന്നിവർ പ്രസംഗിച്ചു. എം.എം. അബ്ദുൾ റഷീദ് പ്രാർഥന നടത്തി. കോണത്തുകുന്ന് പാലപ്രകുന്നിൽ കലാഭവൻ കബീർ സൗജന്യമായി നൽകിയ മൂന്ന് സെന്റ് സ്ഥലത്താണ് വീട് നിർമിച്ചത്.
കരൂപ്പടന്ന സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ നിർമാണ കമ്മിറ്റി രൂപവത്കരിച്ച് പ്രവാസികൾ അടക്കമുള്ള ഉദാരമതികളിൽ നിന്നും കരൂപ്പടന്ന കൂട്ടം വാട്ട്സ്് ആപ്പ് കൂട്ടായ്മ വഴിയും മറ്റും വീടിനായുള്ള ധനം സമാഹരിച്ചു.