കോഴിക്കോട്: ഇന്ത്യയിലെ രാഷ്ട്രീയ സ്ഥിതി വിശേഷമനുസരിച്ച് ഏകീകൃത ഇടതുപക്ഷപ്രസ്ഥാനം അനിവാര്യമായിരിക്കുന്നുവെന്ന്് ആർഎസ്പി-ലെനിനിസ്റ്റ് സംസ്ഥാന ജനറൽ സെക്രട്ടറി അന്പലത്തറ ശ്രീധരൻ. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ എതിർക്കുന്നവരെ ശത്രുക്കളായാണ് കണക്കാക്കുന്നത്. ഇതിനെ എതിർക്കേണ്ടത് ഇടതുപക്ഷത്തിന്റെ കടമയാണ്. ഏകീകൃത ഇടത് പക്ഷപ്രസ്ഥാനം രൂപം കൊള്ളുന്നത്തോടെ ഇത് യാഥാർഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. മലബാർ മേഖലാ നേതൃസംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ഇന്നത്തെ അവസ്ഥയിൽ ഇടത്പക്ഷ സംഘടനകളുടെ ഐക്യം സുഖമമല്ല. വിരലിലെണ്ണിയാൽ തീരാത്തത്ര ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നു. ഇടതു ജനധിപത്യമുന്നണിയിൽ പോലും വലിയ രീതിയിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുന്നു. ലോ അക്കാഡമി പോലുള്ള വിഷയങ്ങളിൽ നേതാക്കൾ മുന്നണി മറന്ന് അഭിപ്രായങ്ങൾ പറയുന്നു. ഇത് വലതുപക്ഷ ശക്തികളുടെ വളർച്ചയ്ക്ക് സഹായകരമാകും.
സംസ്ഥാന സെക്രട്ടേറിയറ്റ് മെംബർ ബെന്നി ചെറിയാൻ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, മനോജ് വാലുമണ്ണിൽ, എം. സതീഷ് കുമാർ, ഗിരീഷ് കുമാർ പാപ്പന്നൂർ, മേഴ്സി വർക്കി, എം. വിനോദ് കുമാർ, ബിജു റാട്ടക്കൊല്ലി, മാത്യു പാലക്കാത്തടം എന്നിവർ പ്രസംഗിച്ചു.