+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​ട​പ​ടി സ്വീ​ക​രി​ക്ക​ണമെന്ന് കാന്തപുരം

ക​ൽ​പ്പ​റ്റ: നാ​ല് മാ​സ​മാ​യി ലോ​ക്കൗ​ട്ടി​ലു​ള്ള ചെ​ന്പ്ര തേ​യി​ല​ത്തോ​ട്ടം തു​റ​ന്നു​പ​വ​ർ​ത്തി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സു​ന്നി ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ
ന​ട​പ​ടി സ്വീ​ക​രി​ക്ക​ണമെന്ന് കാന്തപുരം
ക​ൽ​പ്പ​റ്റ: നാ​ല് മാ​സ​മാ​യി ലോ​ക്കൗ​ട്ടി​ലു​ള്ള ചെ​ന്പ്ര തേ​യി​ല​ത്തോ​ട്ടം തു​റ​ന്നു​പ​വ​ർ​ത്തി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സു​ന്നി ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ അ​ഖി​ലേ​ന്ത്യാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​ സ്‌ലിയാ​ർ. തോ​ട്ട​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് എ​സ്വൈ​എ​സ് ല​ഭ്യ​മ​ക്കി​യ ഭ​ക്ഷ​ണ​ക്കി​റ്റു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​ർ​ക്കാ​രും മാ​നേ​ജ്മെ​ന്‍റും പ​ര​മാ​വ​ധി വി​ട്ടു​വീ​ഴ്ച ചെ​യ്ത് തൊ​ഴി​ലാ​ളി​ക​ളെ പ​ട്ടി​ണി​യി​ൽ​നി​ന്ന് ര​ക്ഷി​ക്ക​ണം. അ​ധ്വാ​നി​ച്ച് ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന മ​നു​ഷ്യ​രെ ആ​ദ​ര​വോ​ടെ കാ​ണാ​നും പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹാ​രി​ക്കാ​നും ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് ക​ഴി​യ​ണം-​കാ​ന്ത​പു​രം പ​റ​ഞ്ഞു.
സം​യു​ക്ത തൊ​ഴി​ലാ​ളി സ​മ​ര​സ​മി​തി​യു​ടെ പ​ന്ത​ലി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ എ​സ്വൈ​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. മു​ഹ​മ്മ​ദ് സ​ഖാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എ​സ്. ഷ​റ​ഫു​ദ്ദീ​ൻ, മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. സ​ഹ​ദ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​കെ. അ​നി​ൽ​കു​മാ​ർ, വി​വി​ധ ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ളാ​യ പി. ​ഗ​ഗാ​റി​ൻ, പി.​എ. മു​ഹ​മ്മ​ദ്, ശ്രീ​ധ​ര​ൻ,വി​നോ​ദ്, എ​ൻ. വേ​ണു​ഗ​പാ​ൽ, ടി. ​ഹം​സ, എ​ൻ.​ഒ. ദേ​വ​സി, കെ.​ഒ. അ​ഹ​മ്മ​ദു​കു​ട്ടി, എ​സ്വൈ​എ​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​സി. അ​ബൂ ശ​ദ്ദാ​ദ്, മു​ഹ​മ്മ​ദ​ലി സ​ഖാ​ഫി പു​റ്റാ​ട്, ഇ.​പി. അ​ബ്ദു​ല്ല, സു​ലൈ​മാ​ൻ, നൗ​ഷാ​ദ് ക​ണ്ണോ​ത്തു​മ​ല, കെ.​എ. സ​ലാം ഫൈ​സി, അ​ന്പി​ളി ഹ​സ​ൻ ഹാ​ജി, ബീ​രാ​ൻ​കു​ട്ടി ഓ​ട​ത്തോ​ട്, കെ.​കെ. ബ​ഷീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.