+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബൈക്ക് യാത്രക്കാരിയെ ഇടിച്ച ബസ് നിർത്താതെ പോയി

അടിമാലി: സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ടശേഷം കെഎസ്ആർടിസി ബസ് നിർത്താതെ പോയതായി പരാതി. പരിക്കേറ്റ 200 ഏക്കർ മില്ലുംപടി മാപ്രകരോട്ട് സുമ ബിജു (39)നെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ജോ
ബൈക്ക് യാത്രക്കാരിയെ ഇടിച്ച ബസ് നിർത്താതെ പോയി
അടിമാലി: സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ടശേഷം കെഎസ്ആർടിസി ബസ് നിർത്താതെ പോയതായി പരാതി. പരിക്കേറ്റ 200 ഏക്കർ മില്ലുംപടി മാപ്രകരോട്ട് സുമ ബിജു (39)നെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജോലികഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ കെഎസ്ആർടിസി ബസ് സ്കൂട്ടറിന്റെ പിന്നിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സുമ റോഡിൽ വീണു. എന്നാൽ ഇതുകണ്ടിട്ടും െരഡെവർ ബസ് നിർത്താൻ തയാറായില്ല. പിന്നാലെവന്ന ബൈക്ക് യാത്രക്കാരൻ ബസിനെ പിന്തുടർന്ന് തടഞ്ഞുനിർത്തി. ബസ് നിർത്താത്തതിനെ സംബന്ധിച്ച് ചോദിച്ചപ്പോൾ മരിച്ചൊന്നും പോയില്ലല്ലോ എന്നുപറഞ്ഞ് െരഡെവർ നാട്ടുകാരോടു തട്ടിക്കയറുകയായിരുന്നു. തൃശൂർ– സേനാപതി റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ െരഡെവറാണ് യാത്രക്കാരിയെ ഇടിച്ചിട്ടശേഷം നിർത്താതെ പോയത്. അടിമാലി പോലീസ് കേസെടുത്തു.