66-മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വിക്കി കൗശൽ (ഉറി: ദി സർജിക്കൽ സ്ക്ക്രൈ്), ആയുഷ്മാൻ ഖുറാന (അന്ധാദുൻ) എന്നിവർ പുരുഷ വിഭാഗത്തിൽ മികച്ച അഭിനേതാക്കൾക്കുള്ള പുരസ്കാരം പങ്കുവച്ചു. കീർത്തി സുരേഷാണ് മികച്ച നടി. തെലുങ്ക് ചിത്രം മഹാനടിയിലെ പ്രകടനമാണ് കീർത്തിയെ പുരസ്കാരത്തിന് അർഹയാക്കിയത്.
ഗുജറാത്തി ചിത്രം ഹേലാരു ആണ് മികച്ച ചിത്രം. ഉറി: ദി സർജിക്കൽ സ്ട്രൈക്ക് സംവിധാനം ചെയ്ത ആദിത്യ ധർ ആണ് മികച്ച സംവിധായകൻ. എം.ജെ. രാധാകൃഷ്ണനാണ് (ഓള്) മികച്ച ഛായാഗ്രഹകൻ.
സക്കറിയ മുഹമ്മദ് സംവിധാനം ചെയ്ത സുഡാനി പ്രഫം നൈജീരിയയാണ് മികച്ച മലയാള ചിത്രം. ജോജു ജോർജ് (ജോസഫ്), സാവിത്രി ശ്രീധരൻ (സുഡാനി ഫ്രം നൈജീരിയ), ശ്രുതി ഹരിഹരൻ (നാദീചരമി) എന്നിവർ പ്രത്യേക ജൂറി പരാമർശം സ്വന്തമാക്കി. മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള ചിത്രം കമ്മാരസംഭവം നേടി.
ഫീച്ചർ ഫിലിം വിഭാഗത്തിൽ ബോളിവുഡ് സംവിധായകനായ രാഹുൽ രവൈലായിരുന്നു ഇത്തവണത്തെ ജൂറി അധ്യക്ഷൻ.
പുരസ്കാരങ്ങള്
സിനിമാ സൗഹൃദ സംസ്ഥാനം: ഉത്തരാഖണ്ഡ്
മികച്ച സിനിമാ നിരൂപകൻ: ബ്ലെയ്സ് ജോണി, ആനന്ദ് വിജയ്
മികച്ച സിനിമാ ഗ്രന്ഥം: മൗനപ്രാർഥന പോലെ
പ്രത്യേക പരാമർശം: ശ്രുതി ഹരിഹരൻ, ചന്ദ്രചൂഡ് റായി, ജോജു ജോർജ്, സാവിത്രി.
മികച്ച മറാത്തി ചിത്രം: ഭോംഗ
മികച്ച തമിഴ് ചിത്രം: ബാരം
മികച്ച മലയാളം ചിത്രം: സുഡാനി ഫ്രം നൈജീരിയ
മികച്ച കന്നഡ ചിത്രം: നാഥിചരാമി
മികച്ച നൃത്ത സംവിധാനം: പദ്മാവത് (ഗൂമർ)
മികച്ച സംഗീത സംവിധായകൻ: പദ്മാവത്, സഞ്ജയ് ലീലാ ബൻസാലി
മികച്ച സ്പെഷൻ എഫക്ട്: ഒൗ, കെജിഎഫ്.
മികച്ച പശ്ചാത്തല സംഗീതം: ഉറി
മികച്ച മേക്കപ്പ്: രഞ്ജിത്ത് (ഒൗ)
മികച്ച വസ്ത്രാലങ്കാരം: മഹാനടി.
മികച്ച ആക്ഷൻ ചിത്രം: കെജിഎഫ്
മികച്ച ഗാനരചന: മഞ്ജുത
മികച്ച പ്രൊഡക്ഷൻ ഡിസൈൻ: കമ്മാരസംഭവം
മികച്ച എഡിറ്റിംഗ്: നാഥിചരാമി
മികച്ച ലൊക്കേഷൻ സൗണ്ട്: ടെണ്ട്ല്യ
മികച്ച സൗണ്ട് ഡിസൈൻ: ഉറി
മികച്ച മിക്സഡ് ട്രാക്ക്: രംഗസ്ഥലം
മികച്ച തിരക്കഥ: ചി അർജുൻ ലാ സോ
മികച്ച അവംലംബിത തിരക്കഥ: അന്ധാദുൻ
മികച്ച സംഭാഷണം: താരിക്ക്
മികച്ച ഛായാഗ്രാഹണം: ഓള്
മികച്ച പിന്നണി ഗായിക: ബിന്ദു മണി
മികച്ച പിന്നണി ഗായകൻ: അർജിത് സിംഗ്
മികച്ച സാമൂഹ്യ പ്രതിബദ്ധതയള്ള ചിത്രം: പാഡ്മാൻ
മികച്ച സഹനടി: സുരേഖ സിക്രി
മികച്ച സഹനടൻ: സ്വാനന്ദ് കിർക്കിറെ
മികച്ച നടൻ: ആയുഷ്മാൻ ഖുറാന, വിക്കി കൗശൽ
മികച്ച നടി: കീർത്തി സുരേഷ്
മികച്ച സംവിധായകൻ: ആദിത്യ ധർ
മികച്ച ചിത്രം: ഹേലരു
കീർത്തി സുരേഷ് മികച്ച നടി; കൈനിറയെ നേടി ഉറി, ആയുഷ്മാൻ ഖുറാന
04:33 PM Aug 09, 2019 | Deepika.com