കാഞ്ഞങ്ങാട്: ജില്ലയിലെ എച്ച്എസ്എ ഇംഗ്ലീഷ് ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് ഉടൻ കൂടിക്കാഴ്ച നടത്തി നിയമനം നൽകണമെന്ന് കാസർഗോഡ് എച്ച്എസ്എ ഇംഗ്ലീഷ് കാൻഡിഡേറ്റ്സ് ഫോറം ആവശ്യപ്പെട്ടു. 2012 ഡിസംബർ 31ന് വിജ്ഞാപനമിറക്കിയ എച്ച്എസ്എ ഇംഗ്ലീഷ് പരീക്ഷ നടത്തിയതുതന്നെ മൂന്നു വർഷം കഴിഞ്ഞാണ്. പിന്നീട് 2016 ഓഗസ്റ്റിൽ എച്ച്എസ്എയുടെ ഇംഗ്ലീഷിന്റെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും ഇതുവരെ കൂടിക്കാഴ്ച്ച നടത്താനോ റാങ്ക് ലിസ്റ്റ് തയാറാക്കാനോ പിഎസ്സിക്കായിട്ടില്ല. കാസർഗോഡ് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന യോഗത്തിൽ എൻ.മധുസൂദനൻ അധ്യക്ഷത വഹിച്ചു. എ.ദിവ്യ, അനൂപ് മേലേത്ത്, ബിജോയ് സേവ്യർ എന്നിവർ പ്രസംഗിച്ചു. ഷോർട്ട് ലിസ്റ്റിൽ ഉൾപ്പട്ടിട്ടുള്ള ഉദ്യോഗാർഥികൾ കണ്‍വീനറുമായി ബന്ധപ്പെടണമെന്നു യോഗം ആവശ്യപ്പെട്ടു.ഫോണ്‍:9946631671.