കാമ്പസ് കഥ പറയുന്ന പട്ടം അണിയറയിലൊരുങ്ങുന്നു. നവാഗതനായ രജീഷ് വി. രാജ ആണ് കഥ എഴുതി ചിത്രം സംവിധാനം ചെയ്യുന്നത്. ചിറ്റു ഏബ്രഹാം, റിഷ പി. ഹരിദാസ്, ജാസിം റഷീദ്, ശ്രീദർശ്, ലയന രമേശ്, ജിഷ്ണു രവീന്ദ്രൻ, ശരണ്യ കെ. സോമൻ, മാത്യൂ ജോട്ടി, എന്നിവരാണ് സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.
ബിഗ് സോണ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജാസിം റഷീദ്, ജെ. ജയചന്ദ്രൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. രജീഷ് വി. രാജ, കവിത വിശ്വനാഥ് എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവും രചിക്കുന്നു.
കാന്പസ് കഥയുമായി പട്ടം
10:28 AM Aug 08, 2019 | Deepika.com