ചാലക്കുടി: സെന്റ് മേരീസ് ദേവാലയത്തിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ എട്ടാമിടം മാർക്കറ്റ് റോഡിലുള്ള സെന്റ് സെബാസ്റ്റ്യൻസ് കപ്പേളയിൽ ഇന്നു കൈീട്ട് ആറിനു വികാരി ഫാ. ജോസ് പാലാട്ടി കൊടി ഉയർത്തുന്നതോടെ ആരംഭിക്കും.
ടൗണിലെ 71 വ്യാപാരികൾ ഉൾപ്പെട്ട ജോണ്‍പോൾ രണ്ടാ മൻ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ആഘോഷം. തൂക്കുവിളക്ക് തിരി പ്രകാശനം, തുടർന്ന് ലദീഞ്ഞ്, നൊവേന, ശനിയാഴ്ച വൈകീട്ട് ഏഴിനു പ്രസുദേന്തി വാഴ്ച, ലദീഞ്ഞ്, നൊവേന, തുടർന്ന് കുടുംബകൂട്ടായ്മ.
ഞായറാഴ്ച രാവിലെ 9.30നു പള്ളിയിൽനിന്ന് കപ്പേളയിലേക്ക് അന്പുപ്രദക്ഷിണം ആരംഭിക്കും.
വൈകീട്ട് ആറിനു ലദീഞ്ഞ്, നൊവേന, 6.30നു കപ്പേളയിൽനിന്ന് ആരംഭിക്കുന്ന അന്പുപ്രദക്ഷിണം ജംഗ്്ഷൻ ചുറ്റി പള്ളിയിൽ സമാപിക്കും. രാത്രി 8.30നു വർണമഴ ഉണ്ടായിരിക്കും. മാർക്കറ്റ് അന്പുപ്രദക്ഷിണവും ടൗണ്‍ചുറ്റി പള്ളിയിൽ സമാപിക്കും. തുടർന്ന് മാർക്കറ്റിൽ ഗാനമേള ഉണ്ടായിരിക്കും.