+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ക്കൂ​സ് മാ​ലി​ന്യം പു​ഴ​യി​ൽ ഒ​ഴു​ക്കാ​ൻ ശ്ര​മം: ടാ​ങ്ക​ർ ലോ​റി അ​ട​ക്കം മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

പു​തു​ക്കാ​ട്: ക​ക്കൂ​സ് മാ​ലി​ന്യം പു​ഴ​യി​ൽ ഒ​ഴു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ടാ​ങ്ക​ർ ലോ​റി അ​ട​ക്കം മൂ​ന്നു​പേ​രെ നൈ​റ്റ് െട്രോ​ളിം​ഗി​നി​ടെ പു​തു​ക്കാ​ട് പോ​ലീ​സ് പി​ടി​കൂ​ടി. കോ​ട്ട​യം മ
ക​ക്കൂ​സ് മാ​ലി​ന്യം പു​ഴ​യി​ൽ ഒ​ഴു​ക്കാ​ൻ ശ്ര​മം:   ടാ​ങ്ക​ർ ലോ​റി അ​ട​ക്കം മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ
പു​തു​ക്കാ​ട്: ക​ക്കൂ​സ് മാ​ലി​ന്യം പു​ഴ​യി​ൽ ഒ​ഴു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ടാ​ങ്ക​ർ ലോ​റി അ​ട​ക്കം മൂ​ന്നു​പേ​രെ നൈ​റ്റ് െട്രോ​ളിം​ഗി​നി​ടെ പു​തു​ക്കാ​ട് പോ​ലീ​സ് പി​ടി​കൂ​ടി. കോ​ട്ട​യം മു​ണ്ട​ക്ക​യം സ്വ​ദേ​ശി​ക​ളാ​യ ലോ​റി ഡ്രൈ​വ​ർ തേ​വ​ർ​തോ​ട് വീ​ട്ടി​ൽ ജോ​സു​ട്ടി (50), മ​ര​ങ്ങാ​ട്ടു​പ്പി​ള്ളി സു​നി​ത വി​ലാ​സം വീ​ട്ടി​ൽ സ​ന്തോ​ഷ് (29), വ​യ​നാ​ട് മു​ത്ത​ങ്ങ കു​ന്ന​ത്തു​വീ​ട്ടി​ൽ ബ്രി​ജീ​ഷ് (21) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പു​ല​ർ​ച്ചെ 4.45ന് ​മ​ട​വാ​ക്ക​ര-​മ​ണ​ലി റോ​ഡി​ൽ മ​ണ​ലി പു​ഴ​യി​ലേ​യ്ക്ക് ക​ക്കൂ​സ് മാ​ലി​ന്യം ഒ​ഴു​ക്കാ​നാ​യി​രു​ന്നു ശ്ര​മം.
ക​ക്കൂ​സ് മാ​ലി​ന്യം ഒ​ഴു​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ല സ്റ്റേ​ഷ​നു​ക​ളി​ലും ഇ​വ​ർ​ക്കെ​തി​രെ കേ​സു​ക​ൾ ഉ​ണ്ട ്.
ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കോ​ന്തി​പു​ലം പാ​ട​ത്തും കേ​ളി​തോ​ടി​ലും മാ​ലി​ന്യം ഒ​ഴു​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നൈ​റ്റ് പെ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ സാ​ധി​ച്ച​ത്. എ​സ്ഐ വി. ​സ​ജീ​ഷ്കു​മാ​ർ, എ​ഡീ​ഷ​ണ​ൽ എ​സ്ഐ രാ​ജ​ൻ, ജി​സി​പി​ഒ ഉ​ണ്ണി​കൃ​ഷ്ണ​ൻ, സി​പി​ഒ ഡേ​വീ​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.