അമലനഗർ: കാൻസർ ചികിത്സയ്ക്കൊപ്പം കാൻസർ പ്രതിരോധ മാർഗങ്ങൾക്കു കൂടി പ്രാധാന്യം നൽകണമെന്ന് ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. എം.കെ.സി. നായർ. അമല കാൻസർ റിസേർച്ച് സെന്ററിൽ കാൻസർ ഗവേഷകരുടെ മൂന്നു ദിവസത്തെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അമേരിക്കയിലെ കാൻസർ ഗവേഷകനും അർബുദി ചികിത്സാ വിദഗ്ധനുമായ ഡോ. ചന്നിംഗ് ജെ. ഡെർ മുഖ്യപ്രഭാഷണം നടത്തി. അമല ഡയറക്ടർ ഫാ. ഫ്രാൻസിസ് കുരിശേരി, ജോയിന്റ് ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, പ്രിൻസിപ്പൽ ഡോ. എം.ആർ. ചന്ദ്രൻ, റിസേർച്ച് ഡയറക്ടർ ഡോ. രാമദാസൻ കുട്ടൻ എന്നിവർ പ്രസംഗിച്ചു.