തൃശൂർ: കൂർക്കഞ്ചേരി പൂയത്തിന്റെ ഭാഗമായി ഇന്നു രാവിലെ ഏഴ് മണി മുതൽ തൃശൂർ ഇരിങ്ങാലക്കുട റൂട്ടിൽ ബസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.
തൃശൂരിൽ നിന്ന് തൃപ്രയാർ, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ റൂട്ടിലേക്കുള്ള ബസുകൾ ശക്തനിൽ നിന്നും മുണ്ടുപാലം വഴി ഒല്ലൂരെത്തി ഓവർ ബ്രിഡ്ജ് വഴി സർവീസ് നടത്തണം. തൃപ്രയാർ, ചേർപ്പ്, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ എന്നീ സ്ഥലങ്ങളിൽ നിന്നും തൃശൂരിലേക്ക് വരുന്ന ബസുകൾ കണിമംഗലം എസ്എൻ ജംഗ്ഷൻ വഴി തിരിഞ്ഞ് ചിയ്യാരം വഴി കുരിയച്ചിറ, മുണ്ടുപാലം വഴി സർവ്വീസ് നടത്തണമെന്ന് പോലീസ് അറിയിച്ചു.