കൊടുങ്ങല്ലൂർ: കോട്ടപ്പുറം കോട്ട തിരുകുടുംബദേവാലയത്തിലെ
മധ്യസ്ത തിരുനാളും, വിശുദ്ദ സെബസ്ത്യാനോസിന്റെ അന്പ്
എഴുന്നെള്ളിപ്പും വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ വിവിധ
പരിപാടികളോടെ ആഘോഷിക്കും.
ഇന്നു വൈകീട്ട് 5.30നു കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രൽ വികാരി ഫാ. ജോസഫ് ജോഷി മുട്ടിക്കൽ കൊടിയേറ്റ് നിർവഹിക്കും. തുടർന്ന് ഫാ. ജോർജ് പാടശേരിയുടെ മുഖ്യകാർമികത്വത്തിൽ ദിവ്യബലിയും ലിറ്റനിയും ഉണ്ടാകും. ഫാ. ആന്റണി ചില്ലിട്ടശേരി വചനപ്രഘോഷണം നടത്തും. ശനിയാഴ്ച വൈകീട്ട് അഞ്ചിനു അന്പ് പ്രദക്ഷിണവും 5.30നു ദിവ്യബലിയും ഉണ്ടാകും. റവ. ഡോ. ഫ്രാൻസീസ് കെ.പടമാടൻ മുഖ്യകാർമികനാകും. ഫാ. ജൈജു
ഇലഞ്ഞിക്കൽ വചനപ്രഘോഷണം നടത്തും.
തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ 9.30നു ആഘോഷ
മായ ദിവ്യബലിയിൽ ആർച്ച് ബിഷപ് എമരിറ്റസ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ മുഖ്യകാർമികത്വം വഹിക്കും. ഫാ.ജോസ് തോമസ് ഒ.കാം വചനപ്രഘോഷണം നടത്തും. തുടർന്ന് പ്രദക്ഷിണത്തോടെ തിരുനാൾ സമാപിക്കും.