നിലന്പൂർ: മുൻ കേന്ദ്രമന്ത്രിയും മുസ്ലിംലീഗ് ദേശീയ നേതാവുമായിരുന്ന ഇ.അഹമ്മദിനോട് ഡൽഹിയിലെ റാം മനോഹർ ലോഹ്യ ആശുപത്രി അധികൃതർ കാണിച്ച അനാദരവിൽ നിലന്പൂർ നഗരസഭ പ്രതിഷേധ പ്രമേയം പാസാക്കി. ഇന്നലെ നഗരസഭയിൽ ചേർന്ന ഭരണസമിതി യോഗത്തിനു മുന്നോടിയായാണ് പ്രമേയം പാസാക്കിയത്. മുസലിംലീഗിലെ നഗരസഭാംഗം മുജീബ് ദേവശേരി പ്രമേയം അവതരിപ്പിച്ചു. കോണഗ്രസിലെ പാലോളി മെഹബൂബ് പിന്താങ്ങി. ഇ.അഹമ്മദിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയാണ് യോഗം രാവിലെ തുടങ്ങിയത്. പരിപാടിയിൽ നഗരസഭാധ്യക്ഷ പദ്മിനി ഗോപിനാഥ് അധ്യക്ഷയായിരുന്നു